04:06am 07 November 2026
NEWS
തൃണമൂൽ കോൺ​ഗ്രസിൽ ലയിച്ച് കേരള കോൺഗ്രസ് (ഡമോക്രാറ്റിക്)
26/02/2025  01:05 PM IST
nila
തൃണമൂൽ കോൺ​ഗ്രസിൽ ലയിച്ച് കേരള കോൺഗ്രസ് (ഡമോക്രാറ്റിക്)

കോട്ടയം: കേരള കോൺഗ്രസ് (ഡമോക്രാറ്റിക്) പാർട്ടി തൃണമൂൽ കോൺ​ഗ്രസിൽ ലയിച്ചു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലാണ് കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. എൻഡിഎ ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസ് (ഡമോക്രാറ്റിക്) തൃണമൂൽ കോൺ​ഗ്രസിൽ ലയിച്ചത് ബിജെപിക്കും എൻഡിഎ മുന്നണിക്കും അപ്രതീക്ഷിത ആഘാതമാണ്. 

കേരള കോൺഗ്രസ് ജോസഫ് നേതാവായിരുന്നു സജി. പാർട്ടിയുടെ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയർമാനുമായിരുന്നു. മോൻസ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സജി കേരള കോൺഗ്രസ് വിട്ടത്. തുടന്ന് എൻഡിഎയുടെ ഭാഗമായി. തൃണമൂൽ കോൺഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി ശ്രമിക്കുന്നതെന്നാണു സൂചന. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img