02:59pm 11 November 2026
NEWS
ജി സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് മന്ത്രി സജി ചെറിയാൻ
15/10/2025  08:23 AM IST
nila
ജി സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മുതിർന്ന നേതാവ് ജി.സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് മന്ത്രി സജി ചെറിയാൻ. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന ജി.സുധാകരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങൾ അം​ഗീകരിക്കില്ലെന്നും അതൊക്കെ പാർട്ടി താക്കീത് ചെയ്ത് നിർത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.

ജി സുധാകരൻ പാർട്ടിയെ ശക്തിപ്പെടുത്താ‍ൻ പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പ്രശ്നങ്ങൾ തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ തയാറാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img