NEWS
സജി ചെറിയാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
21/03/2026 09:20 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ എം എസ് ഷാജു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ജേക്കബ് തോമസ് അരികു പുറം, സിപിഐ മണ്ഡലം സെക്രട്ടറി ആർ സന്ദീപ്, അഡ്വ. സുരേഷ് മത്തായി, അഡ്വ. പി വിശ്വംഭര പണിക്കർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പകൽ 12 മണിയോടെ
സിപിഐ എം ചെങ്ങന്നൂർ ഏരിയ ഓഫീസായ പി കെ കുഞ്ഞച്ചൻ സ്മാരക മന്ദിരത്തിൽ നിന്നും പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
എൽഡിഎഫ് നേതാക്കളായ എം എച്ച് റഷീദ്, എം ശശികുമാർ, ആർ രാജേഷ്,പി എൻ ശെൽവരാജൻ , ശോഭന ജോർജ്, ജി ഹരികുമാർ,
ഗിരീഷ് ഇലഞ്ഞിമേൽ, ടിറ്റി എം വർഗീസ്,
മോഹനൻ കൊട്ടാരത്തു പറമ്പിൽ, ടി കെ ഇന്ദ്രജിത്ത്, പി ജി മുരുകൻ,രാജു താമരവേലിൽ. ശശികുമാർ ചെറുകോൽ, എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











