
ചെങ്ങന്നൂർ : കോൺഗ്രസ്സിൻ്റെ സമുന്നത നേതാവ് കെ.സി. വേണുഗോപാലിനെ ഉപദേശിക്കാൻ സജി ചെറിയാൻ വളർന്നിട്ടില്ലായെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ: എബി കുര്യാക്കോസ് പറഞ്ഞു.രാഷ്ട്രീയ രംഗത്ത് താൻ വളർത്തിക്കൊണ്ടുവന്ന നേതാക്കളുടെ അപചയം കണ്ടിട്ടാണ് ധീരമായ രാഷ്ട്രീയ നടപാടെടുത്ത് ജി. സുധാകരൻ പല പ്രതികരണങ്ങളും നടത്തിയിട്ടുള്ളത്. ജി. സുധാരന്റെ വാക്കുകൾ അതീവ ഗൗരവത്തോടെയാണ് കേരള ജനത നോക്കി കാണുന്നത്. ജി. സുധാകരന്റെ പരാമർശങ്ങളെ കുറിച്ച് ഇടത് സ്ഥാനാർഥി എന്ന നിലയിൽ സജി ചെറിയാന്റെ മറുപടി ജനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.സ്വന്തം പാർട്ടിയുടെ നയ വൈകല്യത്തിന്റെ പേരിൽ കെ.സി. വേണുഗോപാലിനെപ്പോലെയുള്ള മുതിർന്ന നേതാവിനെ ഉപദേശിക്കുന്നത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പഴമൊഴി പോലെയാണ്. ഉത്തരവാദിത്വം ഇല്ലാതെയും രാഷ്ട്രീയ ഗൗരവം ഉൾക്കൊള്ളാതെയുമുള്ള പ്രസ്താവനകളിൽ നിന്ന് സജി ചെറിയാൻ ഇനിയെങ്കിലും പിന്മാറണമെന്നും എബി കുര്യാക്കോസ് പറഞ്ഞു.











