02:09pm 21 September 2026
NEWS
സായ് സർവകലാശാലയിൽ മൂന്നാം ബിരുദദാനം നടത്തി.
21/09/2026  11:36 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സായ് സർവകലാശാലയിൽ മൂന്നാം ബിരുദദാനം നടത്തി

 

    കൊച്ചി: തമിഴ്നാട് നിയമസഭായുടെ പ്രതേക ആക്ട് പ്രകാരം സ്ഥാപിച്ച ചെന്നൈയിലെ സായ് സർവകലാശാലയുടെ മൂന്നാം ബിരുദദാന ചടങ്ങ് ഒഎംആർ പൈയനൂരിലെ കാമ്പസിൽ നടന്നു. 

    കമ്പ്യൂട്ടിംഗ് ആൻറ് ഡാറ്റ സയൻസ് സ്കൂൾ, ആർട് സ് ആൻറ് സയൻസസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ വിഭാഗങ്ങളിലെ 72 വിദ്യാർത്ഥികൾക്കാണ് ബിരുദം നൽകിയത്. അക്കാദമിക് മികവിന് മൂന്ന് സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കല മെഡലുകളും സമ്മാനിച്ചു. യൂണിവേഴ്സിറ്റി സ്ഥാപകനും ചാൻസലറുമായ കെ. വി. രമണി അധ്യക്ഷനായിരുന്നു. എഐയും സാങ്കേതികവിദ്യയും സൃഷ്ടിക്കുന്ന മാറ്റങ്ങൾക്കൊപ്പം ദീർഘകാല ലക്ഷ്യങ്ങളും ഹ്രസ്വകാല നേട്ടങ്ങളും ഒരുപോലെ ലക്ഷ്യമിട്ട് ജീവിതത്തിലുടനീളം " ഇരട്ട ഓട്ടങ്ങൾ " എന്ന മനോഭാവത്തോടെ മുന്നേറണമെന്ന് ചടങ്ങിൽ മുഖ്യതിഥിയായിരുന്ന ടാറ്റ സൺസ് ചെയർമാനും പദ് മഭൂഷൺ ജേതാവുമായ നടരാജൻ ചന്ദ്രശേഖരൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ഡോ. കെ. പി. കൃഷ്ണൻ, ഐ.എ.എസ്., കേന്ദ്ര സർക്കാരിൻറെ മുൻ സെക്രട്ടറി പ്രൊഫ. സന്ദീപ് സാഞ്ചേതി, എൽസെവിയർ ഇന്ത്യ വൈസ് പ്രസിഡൻറ് പ്രദീപ് ഉധാസ്, കെ.പി.എം.ജി. ഇന്ത്യ മുൻ സീനിയർ പാർട്ണർ എം. കെ. സന്താനരാമൻ, പദ്മവിഭൂഷൺ എൻ. ആർ. നാരായണ മൂർത്തി, പദ്മവിഭൂഷൺ ജസ്റ്റിസ് എം. എൻ. വെങ്കടാചലയ്യ, പദ്മശ്രീ ടി. വി. മോഹൻദാസ് പൈ, വൈസ് ചാൻസലർ പ്രൊഫ. അജിത് അബ്രഹാം എന്നിവർ പ്രസംഗിച്ചു. 2020–2025 കാലയളവിലെ ഗവേഷണങ്ങൾ ഉൾപ്പെടുത്തിയ ‘പർസ്യൂട്ട്: വെയർ റിസർച്ച് മീറ്റ്സ് ഇന്നൊവേഷൻ’ എന്ന സമാഹാരത്തിൻറെ പ്രകാശനവും നടത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img