10:03am 30 April 2026
NEWS
ധനുഷിനൊപ്പം വീണ്ടും സായ് പല്ലവി
18/11/2025  03:52 PM IST
Cinema desk
ധനുഷിനൊപ്പം വീണ്ടും സായ് പല്ലവി

തമിഴ് സിനിമയിലെ മുൻനിര നടന്മാരില ഒരാളായ ധനുഷ് ഇപ്പോൾ തന്റെ 54-ാമത്തെ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർഹിറ്റായ  'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്നേഷ് രാജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തുടർന്ന്, ധനുഷിന്റെ 55-ാമത്തെ ചിത്രം  'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിലാണ് ഒരുങ്ങാനിരിക്കുന്നത്.  ഈ ചിത്രം നിർമ്മിക്കുന്നത് ഗോപുരം ഫിലിംസാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ബ്രമ്മാണ്ഡമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ മീനാക്ഷി ചൗധരി, പൂജ ഹെഗ്‌ഡെ എന്നിവരെ പരിഗണിച്ചിരുന്നു. എന്നാൽ കാൾ ഷീറ്റ് പ്രശ്‍നം കാരണം ഇവരെക്കൊണ്ട്  ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. ഇതിനെ തുടർന്ന് സായ് പല്ലവിയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തി എന്നും താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ധനുഷിനൊപ്പം 'മാരി-2', എന്ന ചിത്രത്തിലും, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'അമരൻ' എന്ന ചിത്രത്തിലും സായി പല്ലവി ഇതിനകം അഭിനയിച്ചിരിക്കുന്നതിനാൽ ഈ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം നായികയായി അഭിനയിക്കാൻ കരാറിൽ ഒപ്പിടും എന്നുതന്നെയാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img