
കഥയിൽ നല്ല പ്രാധാന്യം ഉള്ള, വ്യത്യസ്തമായ കഥാപത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന നടിയാണ് സായ് പല്ലവി. ഇപ്പോൾ ഒരു പാൻ ഇന്ത്യൻ സിനിമയായി ബോളിവുഡിൽ ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന 'രാമായണ'യിലും, 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് സായ് പല്ലവി അഭിനയിച്ച്കൊണ്ടിരിക്കുന്നത്. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷ് നായകനാകുന്ന 55-മത്തെ സിനിമയാണ്. ഇതിൽ സായ് പല്ലവിക്കൊപ്പം മറ്റൊരു നായകിയായി ശ്രീലീലയും അഭിനയിക്കുന്നുണ്ട്. ഇവരോടൊപ്പം മമ്മുട്ടിയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ സായ് പല്ലവി പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്ത ലഭിച്ചിരിക്കുന്നത്.
ഇതിൽ സായ് പല്ലവി വെല്ലുവിളിയായ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണത്രെ അവതരിപ്പിക്കുന്നത്. ഇതുവരെ വിവിധ കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സായ് പല്ലവി, ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ വാർത്ത ആരാധകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
Photo Courtesy - Google










