12:57pm 01 September 2026
NEWS
സഹീദ് അറാഫത്ത് ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ഒന്നിക്കുന്നു; ചിത്രീകരണം ഇടുക്കിയിൽ
01/09/2026  10:25 AM IST
സുരേഷ് വണ്ടന്നൂർ
സഹീദ് അറാഫത്ത് ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ഒന്നിക്കുന്നു; ചിത്രീകരണം ഇടുക്കിയിൽ:

തങ്കത്തിന് ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ ആദ്യം ഇടുക്കിയിൽ ആരംഭിക്കും.
​കട്ടപ്പനയിലെ ഋത്വിക് റോഷൻ, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അജി പീറ്റർ തങ്കമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നവരസ ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
​അതേസമയം, ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് കിരൺ ജോസി സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് - സന്ദീപ് പ്രദീപ് ചിത്രത്തിലും ദിലീഷ് പോത്തൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൊള്ളാച്ചിയിൽ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിലൂടെ സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ സുജിന ശ്രീധരൻ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഇന്ദ്രജിത്തിന്റെ നായികയായാണ് സുജിന എത്തുന്നത്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img