
ദോഹ: ആസ്പയർ സോണിൽ ഇന്ന് (ജൂൺ 13) തുടക്കം കുറിക്കുന്ന ഇൻകാസ് പത്തനംതിട്ട ജില്ലാ വോളിബോൾ ടൂർണമെന്റിൽ, സഹാറ എജ്യുക്കേഷൻ കൺസൾട്ടൻസി ഖത്തർ സ്പോൺസർ ചെയ്യുന്ന സഹാറ വോളിബോൾ ടീം പ്രതീക്ഷകളോടെ കളത്തിലിറങ്ങുന്നു. മത്സരങ്ങൾ ജൂൺ 20 നും തുടരുമെന്ന് സംഘാടകർ അറിയിച്ചു. 14 ശക്തമായ ടീമുകൾക്കിടയിലെ മത്സരം ആവേശം നിറച്ചതാകും.ടീമിന്റെ ജേഴ്സി പ്രകാശനം ജൂൺ 11-ന് സഹാറ എജ്യുക്കേഷൻ കൺസൾട്ടൻസി ഖത്തറിലെ ആസ്ഥാനത്തിൽ വച്ച് നടന്നു. സഹാറ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. ഇക്ബാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഇജാസ് ഇക്ബാൽ, ടീം മാനേജർ ശ്രീ. നാസർ എം, ശ്രീ. സമീർ കോറോത്ത്, കോച്ച് ശ്രീ. വിനു എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ടീമിനെ ക്യാപ്റ്റൻ കാർത്തിക് നയിക്കുന്നു. മൻസൂർ. നസീം, റിജിൻ, എഡുഷ, ഷിബിൻ, അൻവർഷ, ദിൽഷാദ്, സാബിത്ത് തുടങ്ങിയ താരങ്ങളടങ്ങുന്ന സഹാറ ടീം ടൂർണമെന്റിനായി കഠിനമായ പരിശീലനം നടത്തിയിട്ടുണ്ട്.ഇന്ത്യൻ സർവകലാശാലകളിലും ദേശീയതലത്തിലും കളിച്ചിട്ടുള്ള അതിഥിതാരങ്ങളുടെ സാന്നിധ്യം ടീം അംഗങ്ങൾക്ക് ശക്തി പകർന്നുവിദേശ പഠനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശവും അഡ്മിഷന് മുതല്‍ വിസപ്രക്രിയ വരെയുള്ള സേവനമാണ് സഹാറ എജ്യുക്കേഷൻ കൺസൾട്ടൻസി നൽകുന്നത്. കൂടാതെ പ്ലസ്ടു, ഡിഗ്രി, പിജി തുടങ്ങി തുടർപഠനത്തിനുള്ള അവസരവും സഹാറ നൽകി വരുന്നു.











