
ദോഹ : ഉള്ളിന്റെ ആളൽ എന്ന പ്രമേയത്തിൽ സഹചാരി ഖത്തർ (എസ് കെ എസ് എസ് എഫ് ) കോഴിക്കോട് ജില്ലാ കമ്മിറ്റി സർഗലയം 2025 സംഘടിപ്പിച്ചു. മൈതർ കെ ഐ സി മദ്രസയിലും ദോഹ ഫോണിക്സ് പ്രൈവറ്റ് സ്കൂളിലും രണ്ടു ദിവസങ്ങളിലായി നടന്ന സർഗലയം ജില്ലാ വൈസ് പ്രസിഡന്റ് സലീത് വി സി യുടെ അധ്യക്ഷതയിൽ സഹചാരി ഖത്തർ നാഷണൽ കമ്മിറ്റി ട്രെഷറർ ഷഫീഖ് ഗസ്സാലി ഉത്‌ഘാടനം നിർവഹിച്ചു . അജ്മൽ റഹ്മാനി പ്രാർത്ഥന നടത്തി. മുസ്തഫ മാസ്റ്റർ പാലക്കാട് , ജാബിർ ദാരിമി , റഫീഖ് റഹ്മാനി ചെറുവത്തൂർ , മുസദ്ദിഖ് , ജൗഹർ പുറക്കാട് , ഫൈസൽ വില്യാപ്പള്ളി , സത്താർ കുട്ടോത് , എന്നിവർ സംബന്ധിച്ചു. സജീർ വില്യാപ്പള്ളി സ്വാഗതവും ശമ്മാസ് നരിക്കുനി നന്ദിയും പറഞ്ഞു.
ജില്ലയിലെ ഏഴ് മേഖലകളിൽ നിന്ന് 6 ഓളം വേദികളിലായി 50ൽ പരം ഇനങ്ങളിൽ 200 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത വളരെ വാശിയേറിയ മത്സരത്തിൽ എടച്ചേരി മേഖല ഓവറോൾ കിരീടം നേടി. താമരശ്ശേരി സംയുക്ത മേഖല , ആയഞ്ചേരി മേഖല എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മൂന്ന് വിഭാഗത്തിലായി നടന്ന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കുറ്റ്യാടി മേഖലയിലെ ആസിം ഇസ്മായിലും, സീനിയർ വിഭാഗത്തിൽ എടച്ചേരി മേഖലയിലെ …….. ഉം ജനറൽ വിഭാഗത്തിൽ താമരശ്ശേരി സംയുക്ത മേഖലയിലെ നവാബ് തലയാടും സർഗ്ഗ പ്രതിഭകളായി.
സയ്യിദ് മുർഷിദ് തങ്ങൾ ഹുദാവിയുടെ പ്രാർഥനയോടെ ആരംഭിച്ച സമാപന സമ്മേളനം സഹചാരി ഖത്തർ ജില്ലാ പ്രസിഡന്റ് ജാബിർ ദാരിമി പറന്നൂറിന്റെ അധ്യക്ഷതയിൽ ഖത്തർ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് എ വി അബൂബക്കർ ഖാസിമി ഉദ്ഘാടനം ചെയ്തു. ഖത്തർ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥി ആയി. സഹചാരി ഖത്തർ നാഷണൽ പ്രസിഡന്റ് അജ്മൽ റഹ്മാനി വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. ഖത്തർ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി സക്കറിയ മാണിയൂർ, സഹചാരി ഖത്തർ ജനറൽ സെക്രട്ടറി ഫാദ്ലു സാദത്ത് നിസാമി പ്രസംഗിച്ചു. വി ടി കെ അസ്ഹർ ചേലക്കാട് സ്വാഗതവും , ജംഷാദ് പയ്യോളി നന്ദിയും പറഞ്ഞു. ഖത്തർ ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ഇസ്മായിൽ ഹുദവി, മാലിക് ഹുദവി, ബഷീർ അമ്പലക്കണ്ടി, മുനീർ പേരാമ്പ്ര , സഹചാരി ഖത്തർ ഭാരവാഹികൾ ആയ ഷഫീഖ് ഗസ്സാലി, റഹീസ് ഫൈസി, മുഹമ്മദ് നദ് വി എടച്ചേരി, ഷമീർ അസ്ഹരി, അബു മണിച്ചിറ,ജൗഹർ പുറക്കാട്, ഫൈസൽ വില്ല്യാപ്പള്ളി, മുഹമ്മദ് അലി വില്ല്യാപ്പള്ളി, എന്നിവർ സംബന്ധിച്ചു. കമ്മിറ്റി ഭാരവാഹികളായ ഷബീർ പേരാമ്പ്ര , ആരിഫ് തോടന്നൂർ, സിറാജ് മുരിങ്ങോളി, സഫീർ എടച്ചേരി, ഹംസ പേരാമ്പ്ര, നവാസ് കടിയങ്ങാട്, മുഹമ്മദ് കള്ളാട്, സിറാജ് ഹൈതമി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി











