03:35pm 09 November 2026
NEWS
എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ പാദസ്പർശം ചരിത്രം കുറിച്ച് കണ്ണൂരുകാരി സഫ്രീന
20/05/2025  11:50 PM IST
സണ്ണി ലുക്കോസ്
എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ പാദസ്പർശം ചരിത്രം കുറിച്ച് കണ്ണൂരുകാരി സഫ്രീന

എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയും കാൽപ്പാട് പതിഞ്ഞു.കണ്ണൂർ വേങ്ങാട്​ സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്.

ഖത്തറിൽ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ താഴെ ചൊവ്വ സ്വദേശി ഡോ. ഷമീൽ മുസ്​തഫയുടെ ഭാര്യയാണ് സഫ്രീന. ഖത്തറിൽ കേക്ക്​ ആർട്ടിസ്​റ്റായാണ് സഫ്രീന പ്രവർത്തിക്കുന്നത്.ഇരുവരും പർവതാരോഹണരാണ്.മേയ്​ 18 ഞായറാഴ്​ച രാവിലെ നേപ്പാൾ സമയം 10.25ഓടെയാണ്​ സഫ്രീന എവറസ്റ്റ് കൊടുമുടിയുടെ 8848 മീറ്റർ ഉയരവും കീഴടക്കിയത്.ഇതിനായി ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന ചരിത്രം കുറിച്ചത്.ഇതിന് മുമ്പും മലയാളികൾ എവറസ്റ്റ് കയറിയിട്ടുണ്ട്. എന്നാൽ, എവറസ്റ്റ് കൊടുമുടി പൂർണമായും കീഴടക്കിയ ആദ്യ മലയാളി വനിത‌യെന്ന ഖ്യാതി ഇനി സഫ്രീനക്ക് സ്വന്തമാണ്.ഞായറാഴ്​ച്ചയാണ് സപ്രീനയും പത്തോളം പേരടങ്ങുന്ന സംഘവും കൊടുമുടിയിലെത്തിയത്. ചൊവ്വാഴ്​ച പുലർച്ചെയോടെ മാത്രമാണ് സംഘം​ ബേസ്​ ​ക്യാമ്പിൽ തിരികെയെത്തുന്നത്​.അവിടെ നിന്നും ഹെലികോപ്​റ്റർ മാർഗം കാഠ്മണ്ഡുവിലെത്തുന്ന സഫ്രീനയെ സ്വീകരിക്കാനായി ഭർത്താവ്​ ഡോ. ഷമീൽ മുസ്​തഫ ദോഹയിൽ നിന്ന് നേപ്പാളിൽ എത്തി.

2021 ജൂലൈയിൽ താൻസാനിയയിലെ 5985 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഷമീലും സഫ്രീനയും പർവതാരോഹണത്തിന് തുടക്കമിടുന്നത്. അതിനു ശേഷം, അർജൻറീനയിലെ അകോൺകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട്​ എൽബ്രസ്​ (5642 മീറ്റർ) എന്നിവയും കീഴടക്കി. പിന്നീടാണ് എവറസ്​റ്റിനെ കാൽച്ചുവട്ടിലാക്കാൻ ഷമീലും സഫ്രീനയും നേരംകുറിച്ചത്​. എന്നാൽ, ഇതിനിടയിൽ ഡോ. ഷമീൽ പരിക്കിനെ തുടർന്ന്​ എവറസ്​റ്റ്​ സ്വപ്​നത്തിന്​ താൽകാലിക അവധി നൽകി.അപ്പോഴും സ്വപ്​നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കിയാണ്​ ഈ ഏപ്രിൽ 12ന്​ ​ദോഹയിൽ നിന്നും നേപ്പാളിലേക്ക്​ യാത്രയായത്​. ​പത്തോളം പേരടങ്ങിയ സംഘത്തിനൊപ്പം ഏപ്രിൽ 19ന്​ ബേസ്​ കാമ്പിലെത്തി. അവിടെ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു എവറസ്​റ്റിലേക്ക്​ ശ്രമിച്ചത്​.മേയ്​ ഒമ്പതിന്​ എവറസ്​റ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 14ന്​ ബേസ്​ക്യാമ്പിൽ നിന്നും ദൗത്യത്തിന്​ തുടക്കം കുറിച്ചു.ക്യാമ്പ്​ രണ്ടിലെത്തി ഒരു ദിവസം വിശ്രമിച്ച ശേഷം ക്യാമ്പ്​ മൂന്നിലേക്കുള്ള സാഹസിക യാത്ര. കടുത്ത മഞ്ഞും, ദുർഘട പാതകളും താണ്ടിയായിരുന്നു മണിക്കൂറുകൾ നീണ്ട മലകയറ്റം.അവിടെ നിന്നും, 12 മണിക്കൂറോളം വീണ്ടും കൊടുമുടിയേറി നാലാം ക്യാമ്പിലേക്ക്​​.നാലു മണിക്കൂർ വരെ വിശ്രമിച്ച ശേഷം, 14 മണിക്കൂർ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തിയത്​. ബേസ്​ ക്യാമ്പ്​ വിട്ട ശേഷം സാറ്റലൈറ്റ്​ ഫോൺ വഴി നീക്കങ്ങൾ അറിഞ്ഞതല്ലാതെ കൂടുതൽ ആശയവിനിമയമൊന്നും നടത്താനായില്ലെന്ന്​ ഡോ. ഷമീലും പറയുന്നു.വേങ്ങാട്​ കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്​ദുൽ ലത്തീഫിൻെറയും മകളാണ്​ സഫ്രീന.മിൻഹയാണ് ഏക മകൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img