
ദോഹ, ഖത്തർ: ഖത്തറിലെ റീട്ടെയിൽ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്തമായ വിപണന ശൈലികൊണ്ടും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളിലൂടെയും സമാനതകളില്ലാത്ത പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടിയ സഫാരി ഗ്രൂപ്പിൻ്റെ എട്ടാമത് ഔട്ട്ലെറ്റായ സഫാരി ഷോപ്പിംഗ് സെന്റർ – ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.!
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ്, ദോഹ ബാങ്ക് ആക്ടിങ് ചീഫ് ഓഫ് ഹോൾസെയിൽ ബാങ്കിങ് ഫാദി ഫദൽ, ജി.ഡബ്ല്യു.സി ചീഫ് കൊമേർഷ്യൽ ഓഫീസർ സയിദ് മാസ്, ജി.ഡബ്ല്യു.സി ചീഫ് ഫിനാൻസ് ഓഫീസർ ഹിചാമ് നെഡ്ജാരി,സഫാരി മാനേജ്‌മന്റ് പ്രതിനിധികളും ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളായി രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ചടങ്ങിൽ എം.എൽ.എ പാറക്കൽ അബ്ദുള്ള, ഐ.യു.എം.എൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് -അബ്ദുൾ കരീം ചേലേരി, ജില്ലാ വൈസ് പ്രസിഡന്റ് -അഡ്വ. കെ. ലത്തീഫ്, ഐ.യു.എം.എൽ കൂത്തുപറമ്പ് മണ്ഡലം ട്രഷറർ -ഡോ. എൻ.എ. റഫീഖ്, കല്ലിങ്കണ്ടി എൻ.എ.എം. കോളേജ് ജനറൽ സെക്രട്ടറി -പി.പി. ഹമീദ്, അഡ്വ. റോഷൻ - പെരിന്തൽമണ്ണ, കണ്ണൂർ ജില്ലാ എം.എസ്.എഫ് മുൻ പ്രസിഡന്റ് -റിയാസ് നെച്ചോളി കൂടാതെ ഖത്തറിലെ പ്രമുഖ കമ്പനി പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി.
ഉദ്ഘാടനതിനോടനുബന്ധിച്ചു ലോജിസ്റ്റിക്ക് വില്ലേജിലെ ജി. ഡബ്ല്യൂ. സി കോമ്പൗണ്ടിലെ സഫാരി ഹൈപ്പർമാർക്കറ്റ് വിസിറ്റ് ചെയ്യുന്ന ഏതൊരാൾക്കും വിസിറ്റ് ആന്റ് വിൻ പ്രൊമോഷനിൽ ഭാഗവാക്കാവുന്നതാണ്. ഖത്തറിൽ ഇത് ആദ്യമായാണ് രണ്ടു ഷെവർലെറ്റ് ക്യാപ്റ്റിവ കാറുകൾ യാതൊരു പർച്ചേസും ചെയ്യാതെ തന്നെ ഏതൊരാൾക്കും സൗജന്യ കൂപ്പൺ ലഭിക്കുന്ന രീതിയിൽ മെഗാ റാഫിൾ ഡ്രോയിലുടെ സമ്മാനമായി നൽകുന്നത്. ഈ പ്രമോഷന്റെ ആദ്യ വിജയിയെ നറുക്കെടുപ്പിലൂടെ 2026 സെപ്റ്റംബർ 17നും, രണ്ടാമത്തെ വിജയിയെ നറുക്കെടുപ്പിലൂടെ നവംബർ 5നും ലോജിസ്റ്റിക്ക് വില്ലേജിലെ ജി. ഡബ്ല്യൂ. സി കോമ്പൗണ്ടിൽ വച്ച് നടക്കുന്ന റാഫിൾ ഡ്രോയിലുടെ കണ്ടെത്തും.
സഫാരിയുടെ ഈ പുതിയ ഔട്ട്ലെറ്റ് പുതിയ അനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുക. ഒരേ സ്ഥലത്ത് കുടുംബത്തിന്റെ എല്ലാ ആവശ്യകതകളും നിറവേറ്റാൻ ഉതകുന്ന തരത്തിൽ വൈവിധ്യമാർന്ന കാറ്റഗറികൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫ്രഷ് ഫുഡ്, ഗ്രോസറി, ഉയർന്ന നിലവാരമുള്ള പഴങ്ങൾ പച്ചക്കറികൾ, മാംസം, മീൻ, തുടങ്ങിയ ഫ്രഷ് ഉൽപ്പന്നങ്ങൾക്കൊപ്പം എല്ലാതരം പലവ്യഞ്ജനങ്ങളും, ദിവസവും പുതുമയോടെ തയ്യാറാക്കുന്ന വിഭവങ്ങൾക്കൊപ്പം വിദേശീയ രുചികൾ ഉൾക്കൊള്ളുന്ന ബേക്കറി &ഹോട്ട് ഫുഡ് വിഭാഗവും, നോൺ ഫുഡ് വിഭാഗങ്ങൾ കോസ്മെറ്റിക്സ്, റെഡിമെയ്ഡ് ഗാർമെന്റ്, ഇലക്ട്രോണിക്സ് ഐട്ടി ഉൽപ്പന്നങ്ങൾ, ടോയ്സ്,സ്റ്റേഷനറി, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികച്ച കളക്ഷനുകൾ ഏറ്റവും ആകർഷകമായ വിലകളിൽ ലഭ്യമാക്കും.
സാമ്പത്തികപരമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഇൗ കാലഘട്ടത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം സഫാരി തിരിച്ചറിയുന്നു. ഉപഭോക്താക്കൾ ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയാണ്. എല്ലാദിവസവും ഉപഭോക്താക്കൾക്ക് അവരുടെ പണത്തിന് ഏറ്റവും മികച്ച മൂല്യം ഉറപ്പാക്കാൻ സഫാരി പ്രതിജ്ഞാബദ്ധരാണ്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വിപണിയിലെ മറ്റ് ഹൈപ്പർമാർക്കറ്റുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകൾ നിലനിർത്താൻ സഫാരി നിരന്തരം ശ്രമിക്കുന്നു. വിലക്കുറവിനും ഗുണമേന്മയ്ക്കും ഒപ്പം തന്നെ സഫാരിയുടെ വിജയരഹസ്യമാണ് ഞങ്ങളുടെ മികച്ച ഉപഭോക്തൃ സേവനം. മികച്ച ബില്ലിംഗ് സകര്യങ്ങൾ, ഉപഭോക്താക്കളെ സഹായിക്കാൻ എപ്പോഴും സന്നദ്ധരായി നിൽക്കുന്ന പരിശീലനം ലഭിച്ച ജീവനക്കാർ. എന്നിവയെല്ലാം സഫാരിയിലെ ഷോപ്പിംഗ് അനുഭവം കൂടുതൽ എളുപ്പവും സന്തോഷകരവും ആക്കുന്നു











