09:37pm 03 September 2026
NEWS
സഫാരി വിൻ 100,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ് വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ കൈമാറി.
13/01/2025  07:13 PM IST
സഫാരി വിൻ 100,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ് വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ കൈമാറി.

ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരി ഹൈപ്പർമാർക്കറ്റിൻ്റെ ഏറ്റവും പുതിയ ഔട്ലെറ്റ് ബിർക്കത്ത് അൽ അവമിർ ശാഖയുടെ ഉദഘാടനത്തിനോടനുബന്ധിച്ചു സഫാരി അവതരിപ്പിച്ച വിൻ 100,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ് സമ്മാന പദ്ധതിയുടെ വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ കൈമാറി. ജനുവരി 9 ന് വൈകീട്ട് സഫാരി ഹൈപ്പർമാർക്കറ്റ് ബിർക്കത്ത് അൽ അവമിർ ഔട്ട്ലറ്റ്ലെറ്റിൽ വച്ച് നടന്ന ചടങ്ങിൽ സഫാരി മാനേജ്മെൻ്റ് പ്രതിനിധികളാണ് വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ കൈമാറിയത്. സഫാരി വിൻ 100,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ് ഒന്നാം സമ്മാന വിജയിയായ ബിനോദ് തിങ് (കൂപ്പൺ നമ്പർ : 137129 ) എന്നവർക്ക് അൻപതിനായിരം റിയാലാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സമ്മാന വിജയി അബ്ദുൾ മജീദ് (കൂപ്പൺ നമ്പർ : 176900 ) ന് ഇരുപത്തി അയ്യായിരം റിയാലും, മൂന്നാം സമ്മാനം അബു ഹമീദ് (കൂപ്പൺ നമ്പർ : 103399 ) പതിനായിരം ഖത്തർ റിയാലും നാലമത്തെ സമ്മാന വിജയിയായ എംഡി സാറൂൻ (കൂപ്പൺ നമ്പർ : 38997) എന്നവർക്ക് അയ്യായിരം ഖത്തർ റിയാലുമാണ് സമ്മാനമായി കൈമാറിയത്. കൂടാതെ അഞ്ചും ആറും സമ്മാന വിജയികൾക്ക് എഥാക്രമം മുവ്വായിരം, രണ്ടായിരം ഖത്തർ റിയാല് വീതവും ഏഴാമത് വിജയികളായ 5 വിജയികൾക്ക് ആയിരം ഖത്തർ റിയാലും സമ്മാനമായി ലഭിച്ചു. നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഗുണ മേൻമയുള്ള സാധനങ്ങൾ മത്സരാധിഷ്ഠിത വിലയിൽ ഉപഭോക്താക്കളിൽ എത്തിക്കുന്നതിൽ സഫാരി എന്നും മുന്നിൽ തന്നെ എന്നത് സഫാരി ഉപഭോക്താക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img