NEWS
സഫാരി ഷോപ്പ് ആന്റ് ഡ്രൈവ്, ആറാമത് നറുക്കെടുപ്പ് വിജയികൾക്കുള്ള കാറുകൾ കൈമാറി.
04/09/2026 11:39 AM IST
nila

ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ്, വിൻ 30 ബെസ്റ്റ്‌റ്റൂൺ കാർസ് മെഗാ പ്രമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് വിജയികൾക്കുള്ള കാറുകൾ കൈമാറി. ഓഗസ്റ്റ് 02 ന് എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചു നടന്ന നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള കാറുകളാണ് സെപ്റ്റംബർ 2 ന് സഫാരി മാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറിയത്.
നറുക്കെടുപ്പിലെ സമ്മാനാർഹർ മുഹമ്മദ് മാണിക് (കൂപ്പൺ നമ്പർ: SDB600054373), ജയ്പ്രകാശ് യാദവ് (കൂപ്പൺ നമ്പർ: SDB601241527), ബഷാർ ഹദാദ് (കൂപ്പൺ നമ്പർ: SDB600391854), മഹാദേവൻ അനിൽ കുമാർ (കൂപ്പൺ നമ്പർ: SDB601126106) എന്നിവർക്കാണ് കാറുകൾ സമ്മാനമായി ലഭിച്ചത്.
സഫാരിയുടെ ഏത് ഔട്ട്‌ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ ഏതൊരാൾക്കും ഈ ഷോപ്പ് ആന്റ് വിൻ പ്രമോഷന്റെ ഭാഗമാകാവുന്നതാണ്.
നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ പുതിയ മെഗാ പ്രൊമോഷനും ജനങ്ങൾ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്‌മെന്റ് നന്ദി അറിയിച്ചു. ഈ പ്രമോഷന്റെ ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് 2026 സെപ്റ്റംബർ 13 ന് അബുഹമൂറിലെ സഫാരി മാളിൽ വെച്ച് നടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











