02:33am 02 November 2026
NEWS
1 ടു 9 ഖത്തർ റിയാൽ പ്രമോഷനു തുടക്കം കുറിച്ച് സഫാരി
12/08/2025  02:31 PM IST
nila
1 ടു 9 ഖത്തർ റിയാൽ പ്രമോഷനു തുടക്കം കുറിച്ച് സഫാരി

ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ എല്ലാ ഔട്ട് ലെറ്റുകളിലും 1 ടു 9 പ്രൊമോഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഒരു റിയാൽ മുതൽ ഒമ്പത് റിയാൽ വരെ വിലയുള്ള നിരവധി വൈവിദ്യമാർന്ന ഉത്പന്നങ്ങൾ ഈ പ്രൊമോഷനിലൂടെ സ്വന്തമാക്കാം.

ഇതിനോടകം തന്നെ ഖത്തറിലെ റിട്ടെയിൽ രംഗത്ത് 10, 20, 30 പ്രോമോഷനടക്കം ഒട്ട നവധി പ്രമോഷനുകൾ അവതരിപ്പിച്ച് ഉപഭോക്തൃ മനസ്സിൽ വലിയ സ്ഥാനം നേടിയ സ ഫാരി അവതരിപ്പിക്കുന്ന പുതിയ പ്രമോഷൻ 1 ടു 9 ഖത്തർ റിയാൽ പ്രമോഷനിലൂടെ ഏകദേശം അയ്യായിരത്തോളും ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി വൻ വിലകുറ വിൽ ലഭ്യമാക്കിയിട്ടുള്ളത്.

ചിക്കൻ ഗ്രില്ലഡ് ഹാഫ് വെറും 7 റിയാൽ 50 ദിർഹം, ഇന്ത്യൻ ബഫാലെ മീറ്റ് 500 ഗ്രാം വെറും 8 റിയാൽ 75 ദിർഹം, വൈറ്റ് എഗ്ഗ് 6 പീസ് ട്രൈ വെറും 2 റിയാലിന്, ബയാറ സ മോലിന 400ഗ്രാം 1റിയാൽ, വെറും 5 റിയാലിന് വിവിധ ഇനം പെർഫ്യൂമുകൾ, ഏരിയൽ ഡിറ്റർജെന്റ് പൗഡർ 1 കിലോ വെറും 6 റിയാൽ 75 ദിർഹമിന്, വെറും 1 റിയാലിന് ഇയർഫോൺ, 9 റിയാലിന് ഇലക്ട്രിക്ക് കെറ്റിൽ, വൻ വിലകുറവിൽ കളിപ്പാട്ടങ്ങൾ തുട ങ്ങി ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്‌സ്, പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, ഐടി ഉത്പന്നങ്ങൾ, റെഡിമെയ്‌ഡ് വസ്ത്രങ്ങൾ, ഫൂട്ട് വെയർ, ബാഗ്‌സ് അടക്കം എല്ലാ വിഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് സഫാരി ഈ ഓഫർ ലഭ്യമാക്കിയിട്ടുള്ളത്.

വളരെ കുറഞ്ഞ വിലയിൽ മികച്ച നിലവാരത്തിലുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ അട ക്കം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രൊമോഷൻ ഒരു സുവർണ്ണാവസരം ത ന്നെയാണ് ഒരുക്കുന്നത്. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും 2025 ആഗസ്റ്റ് 12 മു തൽ 16 വരെയാണ് ഈ ഓഫർ ലഭ്യമാകുക.

കൂടാതെ സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ 25 ടൊയോട്ട റെയ്‌സ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി വിൻ 25 ടൊയോട്ട റെയ്‌സ് കാർസ് മെഗാ പ്രൊമോഷൻ വഴി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ മെഗാ പ്രൊമോഷന്റെ അടുത്ത നറുക്കെടുപ്പ് ആഗസ്‌റ്റ് 21 ന് ബിർക്കത്ത് അൽ അവാമിർ, സഫാരി ഹൈപ്പർമാർകെറ്റിൽ വച്ച് നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img