06:55am 12 November 2026
NEWS
സഫാരി ഹൈപ്പർ മാർക്കറ്റിന്റെ 7-ാമത് ഔട്ട്‌ലെറ്റ്‌ ഗറാഫ എസ്ദാൻ മാളിൽ: ഡിസംബർ 10 ന് ഉത്ഘാടനംചെയ്യും
07/12/2025  06:53 AM IST
nila
സഫാരി ഹൈപ്പർ മാർക്കറ്റിന്റെ  7-ാമത് ഔട്ട്‌ലെറ്റ്‌ ഗറാഫ എസ്ദാൻ മാളിൽ: ഡിസംബർ 10 ന് ഉത്ഘാടനംചെയ്യും

 

ദോഹ:ഖത്തറിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് സഫാരി ഗ്രൂപ്പ്. ഗറാഫ എസ്ദാൻ മാളിൽ സഫാരി
 ഹൈപ്പർ മാർക്കറ്റിന്റെ
7-ാമത്  ഔട്ട്‌ലെറ്റ്‌ ഡിസംബർ 10ന് ഉത്ഘാടനം ചെയ്യുമെന്ന്
മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പുതിയ 
ഔട്ട്‌ലറ്റിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ 
സന്തോഷമുണ്ടെന്ന് സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  സൈനുൽ ആബിദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നഗരങ്ങളിൽ മാത്രമല്ല പ്രാന്തപ്രദേശങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സഫാരി ഗ്രൂപ്പ് സാന്നിധ്യം വർധിപ്പിക്കുകയാണെന്നും ലോകോത്തര ഷോപ്പിങ് അനുഭവം കൂടുതൽ  പ്രദേശങ്ങളിൽ  ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ്  മറ്റൊരു
ഷോപ്പിംഗ് മാളിൽ സഫാരിയുടെ ഔട്ട്‌ലറ്റ് പ്രവർത്തനമാരം ഭിക്കുന്നത്.
35000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് പഴം-പച്ചക്കറി, സൗന്ദര്യവര്‍ധക വസ്തുക്കൾ, ഇലക്ട്രോണിക്‌സ്, ഐ.ടി,  സ്‌റ്റേഷനി തുടങ്ങിയ ഉൽപന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്
 ബേസ്മെന്റ് പാർക്കിംഗ് ഉൾപ്പടെ ഏകദേശം 200 ൽ പരം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ വിശാലമായ ഫുഡ്കോർട്ട്, പ്രെയർ ഹാൾ, മണി എക്സ്ചേഞ്ച്, ജുവല്ലറി, എക്സ്ക്ലൂസീവ് ഫാഷൻ ഔട്ട്‌ലെറ്റുകൾ, കിഡ്സ് പ്ലെയിംഗ് സോൺ, ഇന്റർഗ്ലാഷണൽ കോഫീ ഷോപ്പുകൾ, നിരവധി ബ്രാന്റഡ് ഔട്ട്‌ ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങളോടൊപ്പം ഏറ്റവും ചുരുങ്ങിയ ചിലവിൽ മികച്ച ക്വാളിറ്റിയോടെയുള്ള
പർച്ചേസ് അനുഭവമാകും ഗറാഫഎസ്ദാൻമാളിലെസഫാരിയുടെ
പുതിയ ഔട്ട്‌ലെറ്റ്‌.
ഉത്ഘാടന ദിവസം  സഫാരി മൊബൈൽ ഷോപ്പിന്റെ ഒൻപതാമത് ശാഖയും, യൂറോപ്പ് ട്രാവൽസിന്റ എട്ടാമത്തെ ശാഖയും എസ്ദാൻ മാൾ ഗറാഫയിൽ പ്രവർത്തന മാരംഭിക്കും
 ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡുകളും മോഡലുകളിലുമുള്ള മൊബൈലുകളും  ആക്സസറീസും അമ്പര പ്പിക്കുന്ന വിലകുറവിൽ ലഭ്യമാക്കുന്ന സഫാരി മൊബൈൽ ഷോപ്പ് ഉത്ഘാടനത്തോട നുബന്ധിച്ച് വമ്പൻ ഓഫറുകളും വിലക്കുറവുംപ്രഖ്യാപിച്ചിട്ടുണ്ട്.ടൂർ പാക്കേജുകളും, വിസ, ടിക്കറ്റിംഗ്, തുടങ്ങിയ ട്രാവൽ സർവീസുകൾ ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്ന യുറോപ്പ് ട്രാവൽസും സഫാരി ഹൈപ്പർ മാർക്കറ്റിനൊപ്പം എസ്ദാൻ മാളിൽ തുറന്ന് പ്രവർത്തനമാരംഭിക്കും.
 വിവിധ  ഇവന്റുകളും പ്രമോഷനുകളും ഒരുക്കിക്കൊണ്ട് വളരെ വിപുലമായാണ് ഗരാഫ എസ്ദാൻ മാളിലെ ഔട്ട്‌ ലെറ്റിന്റെ ഉത്ഘാടനം ഒരുക്കിയിട്ടുള്ളത്. ഖത്തറിൽ ആദ്യമായാണ് 2 ടെസ്ല കാറുകൾ യാതൊരു പർച്ചേസും ചെയ്യാതെ തന്നെ ഏതൊരാൾക്കും സൗജന്യ കൂപ്പൺ ലഭിക്കുന്ന രീതിയിൽ മെഗാ റാഫിൾ ഡ്രോയിലുടെ സമ്മാന മായി നൽകുന്നത്. പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 ജനുവരി 8നും, രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 19 നും എസ്ദാൻമാളിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടക്കും.
ഇതോടൊപ്പം തന്നെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനായ മുപ്പത ബെസ്ററ്യൂൺ കാറുകൾ സമ്മാനിക്കുന്ന പ്രമോഷനും ആരംഭിക്കും. 
ഖത്തറിനു പുറത്ത് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ച് വലിയ കമ്പനികളായി രൂപപ്പെട്ടതിനു ശേഷവും ഖത്തറിലേക്കു വന്ന പല വൻകിടക്കാർക്കുമിടയിൽ യാതൊരുവിധ അനു കരണങ്ങൾക്കും മുതിരാതെ തുടക്കം മുതൽ തന്നെ വ്യത്യസ്തമായ രീതിയിൽ പ്രമോഷനുകളും, ആക്ടിവിറ്റികളും അവതരിപ്പിച്ച് മിതമായ ലാഭം മാത്രമെടുത്ത
തങ്ങളുടേതായ വിപണ മേഖലയിലൂടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തിലൂന്നിയ വളർച്ചയാണ്  സഫാരി യുടേതെന്ന് മാനേജ് മെന്റ്പറഞ്ഞു.
ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ
സഫാരി ഗ്രൂപ്പ് ചെയർമാൻ  ഹമദ് ദാഫർ അൽ അഹ്ബാബി, ജനറൽ മാനേജർ സുരേന്ദ്രനാഥ്,
 റീജണൽ ഡയറക്ടർ ഓ പ്പറേഷൻസ് ആന്റ് പ്ലാനിങ് ബിജു കാസിം, അസി. ജനറൽ മാനേജർ
പബ്ലിക് റിലേഷൻ  താമർ എൽ സൈദ് എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img