
ദോഹ:വമ്പിച്ച വിലക്കുറവുകളുമായി സഫാരി പ്രമോഷൻ വീണ്ടും.പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി, ഉപഭോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന “10–20–30 പ്രമോഷൻ” ഡിസംബർ ഒന്ന് മുതൽ ആരംഭിച്ചു
വിവിധ വില നിരക്കുകളിൽ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ സഫാരി ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാവും.പച്ചക്കറി, പഴവർഗം, മത്സ്യം, മാംസം, ബേക്കറി, റെഡിമെയ്ഡ്, ഹൗസ്‌ഹോൾഡ്, ഇലക്ട്രോണിക്സ്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, വസ്ത്രങ്ങൾ തുടങ്ങി നിത്യോപയോഗ വിഭാഗങ്ങളുടെ വിശാല ശേഖരം ചെറിയ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത്.
ഈ വർഷം 10–20–30 നിരക്കിനൊപ്പം 15, 25 റിയാലിൽ ലഭ്യമായ പ്രീമിയം ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാദിയ ചിക്കൻ 1300 ഗ്രാം 10 റിയാൽ, ബയാറ നട്സ് 300 ഗ്രാം x 2 ന് 10 റിയാൽ, ബ്ലഡ് പ്രഷർ മോണിറ്റർ 30 റിയാൽ, 2.5 ലിറ്റർ പെർസിൽ 25 റിയാൽ തുടങ്ങിയവയും കിടിലൻ ഓഫറുകളാണ്.
ഭക്ഷ്യവിഭാഗത്തിൽ വെസ്റ്റേൺ, ഇന്ത്യൻ, അറബിക്, ചൈനീസ് രുചികളിൽ ഹോട്ട് ഫുഡും ബേക്കറി ഐറ്റങ്ങളും ഒരുക്കിയിട്ടുണ്ട്. ഗാർമെന്റ്‌സ്, ഫൂട്ട് വിയർ, ടോയ്സ്, സ്പോർട്സ്, ഇലക്ട്രോണിക്സ് എന്നിവിഭാഗങ്ങളിലും
ഉപഭോക്താക്കളെ ആകർഷിക്കുന്ന
വിലക്കുറവാണ്.സഫാരി 10–20–30 പ്രമോഷൻ
ഹൈപ്പർമാർക്കറ്റുകളിൽ തരംഗമാകുകയാണ്.










