02:31pm 02 November 2026
NEWS
സഫാരി 10, 20, 30 പ്രമോഷന് ഇന്നുമുതൽ തുടക്കമായി ...!
02/11/2026  11:16 AM IST
nila
സഫാരി 10, 20, 30 പ്രമോഷന് ഇന്നുമുതൽ തുടക്കമായി ...!
 
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് ഇന്നു മുതൽ തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷന്‍ ആണ് സഫാരി 10, 20, 30 പ്രമോഷന്‍. അതുകൊണ്ട് തന്നെ ആഗോള ചരക്കു നീക്കങ്ങളിലും മറ്റും നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഈ സഹചര്യത്തിലും വിപണന വസ്തുക്കള്‍ക്ക് കുറവകളോ തടസ്സങ്ങളോ നേരിടാത്ത രീതിയില്‍ എല്ലാ ഉത്പന്നങ്ങളും എല്ലാ സഫാരി ഔട്‌ലെറ്റുകളിലും സജ്ജമാക്കിയാണ് ഈ 10, 20, 30 പ്രമോഷനും ഉപഭോക്താക്കളിലേക്കെത്തുന്നത്.
ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ, എല്ലാത്തരം ഉത്പന്നങ്ങളും യാതൊരു തടസ്സവുമില്ലാതെ എല്ലാ സഫാരി ഔട്ട്ലെറ്റുകളിലും ഒരേസമയം സജ്ജമാക്കിക്കൊണ്ടാണ് ഈ 10, 20, 30 പ്രമോഷന്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. ഫ്രെഷ് പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഗുണനിലവാരമുള്ള മത്സ്യം, മാംസം, രുചികരമായ ബേക്കറി പലഹാരങ്ങള്‍, ഹോട്ട് ഫുഡ്‌സ്, മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയ്ക്ക് പുറമെ കോസ്മെറ്റിക്സ്, ഹോൗസ്ഹോള്‍ഡ് ഉത്പന്നങ്ങള്‍, ട്രെന്‍ഡി റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫുട്വെയര്‍, ലേറ്റസ്റ്റ് ഇലക്ട്രോണിക്സ് ഗാഡ്ജെറ്റുകള്‍, കമ്പ്യൂട്ടര്‍ ആക്സസറീസ്, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ആഡംബര തുണിത്തരങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് വളരെ കുറഞ്ഞ നിരക്കില്‍ വെറും 10, 20, 30 റിയാലിന് സഫാരി ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.
സ്‌കൂളുകളിലേക്കും, ഓഫീസുകളിലേക്കും വീടുകളിലേക്കും ആവശ്യമായ  എല്ലാ നിത്യോപയോഗ വസ്തുക്കളും ഒരു കുടക്കീഴില്‍ ലഭ്യമാക്കി കുറഞ്ഞ ചെലവില്‍ മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാന്‍ സഫാരി മാനേജ്‌മെന്റ് തികച്ചും പ്രതിജ്ഞാബദ്ധമാണെന്ന് സഫാരി മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.
ഒന്നര ലിറ്റർ ഹലാ സൺഫ്ലവർ ഓയിൽ വെറും പത്തു റിയാൽ, എട്ട് എൽ ബി എസ് റിവായത് ഇന്ത്യൻ എക്സ്ട്രാ ലോങ്ങ് ബസുമതി റൈസ് വെറും ഇരുപതു റിയാൽ, ആയിരത്തി ഇരുന്നൂറു വാട്ടിന്റെ വിൻവെർത് അയേൺ ബോക്സിനു വെറും മുപ്പതു റിയാൽ, മൂന്നുകിലോയുടെ ടൈഡ് ഡിറ്റർജന്റിന് വെറും ഇരുപതു റിയാൽ, നൂറ്റി ഇരുപതു ഗ്രാം ഉള്ള ആറു ലക്സ് സോപ്പ് വെറും പത്തു റിയാൽ, ആയിരത്തി മുന്നൂറു ഗ്രാം പെർഡിക്സ് ചിക്കൻ ഗ്രില്ലർ വെറും പത്തു റിയാൽ, എണ്ണൂറു ഗ്രാം പ്ലെയിൻ ആൽമന്റിനു വെറും മുപ്പതു റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകൾ ഒരുക്കികൊണ്ട് സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്, വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്ക്, ചൈനീസ് വിഭവങ്ങളും, വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കൻ ബിരിയാണി, ചിക്കൻ മജ്ബൂസ്, ചോക്കോ റോൾ, തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഡെയിലി വിഭാഗത്തിൽ ബട്ടർ ബ്ലോക്ക്, ഫെറ്റാ ചീസ്, ഫോർമാജിയോ പനീർ, ബേക്ക് ഓഫ് ടോഫു എന്നീ ഡയറി ഐറ്റംസിനൊപ്പം നെമേഹ് ബീഫ് മോർട്ടഡെല്ല, നെമേഹ് സ്മോക്ഡ് എക്കണോമി റോസ്റ്റ്, മിക്സ് പിക്കിൾ, ഗ്രീൻ ഒലിവ് തുടങ്ങിയവയും ഈ 10, 20, 30 പ്രമോഷനിൽ ലഭ്യമാണ്. പലതരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ് ചിക്കൻ നഗറ്റ്സ് വിവിധ ഇനം ഐസ്ക്രീംസ് തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങൾ 10, 20, 30 റിയാലിന് ഫ്രോസൺ വിഭാഗത്തിൽ ലഭ്യമാകുന്നുണ്ട്. ഗ്രോസറി വിഭാഗത്തിൽ അനവധി സ്നാക്സുകളും മറ്റു ഭക്ഷ്യ ഉല്പന്നങ്ങളും നിരത്തിയിട്ടുണ്ട്.
അതുപോലെതന്നെ ഹൗസ് ഹോൾഡ് വിഭാഗത്തിൽ വൈവിധ്യമാർന്ന വിവിധോദ്ദേശ്യ ഉൽപ്പന്നങ്ങൾക്കൊപ്പം കോസ്മെറ്റിക്സ് വിഭാഗത്തിൽ എൻ ചാൻഡർ, ഡോവ്, സെബാ മെഡ്, പാന്റീൻ, ലക്സ്, ഒലേ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും പെർഫ്യൂം, ബോഡി സ്പ്രേ, മേക്കപ്പ് സെറ്റ്സ്, പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷൻ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫീസുകൾക്ക് ആവശ്യമായതും അടക്കം ധാരാളം സ്കൂൾ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ് ഫേബർ കാസിൽ, മേപ്പഡ് സ്കൂൾ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകൾ തുടങ്ങിയവ കൂടാതെ ടോയ്സ് വിഭാഗത്തിലും സ്പോർട്സ് വിഭാഗത്തിലും 10 20 30 റിയാലിൽ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ്.
ഗാർമെൻ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ മെൻസ് വെയർ ലേഡീസ് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയർ, ഫൂട്ട് വെയർ, ലേഡീസ് ബാഗ്സ്, ന്യൂ ബോൺ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വൻ കളക്ഷനാണ് വെറും 10 20 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ആകട്ടെ വിവിധതരം എമർജൻസി ലൈറ്റുകൾ, ട്രിമ്മർ, ട്ടോർച്ചുകൾ, കാൽക്കുലേറ്ററുകൾ, ഹെഡ്സെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, തുടങ്ങി ധാരാളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരത്തികൊണ്ട് വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10,20,30 പ്രമോഷൻ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.
കൂടാതെ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഒക്ടോബർ ഇരുപത്തിയാറാം തീയതി മുതൽ മെഗാ പ്രൊമോഷൻ ആയ ഷോപ് ആൻഡ് ഡ്രൈവ് പ്രൊമോഷനു ആരംഭിച്ചിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ ഇരുപത്തിയഞ്ച് ടൊയോട്ട യാരിസ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
എട്ട് നറുക്കെടുപ്പുകൾ ആയാണ് ഈ പ്രൊമോഷൻ ഒരുക്കിയിരിക്കുന്നത് . ഓരോ നറുക്കെടുപ്പിലും മൂന്ന് വിജയികൾക്ക് ടൊയോട്ട യാരിസ് കാറുകളാണ് ഒരു നറുക്കെടുപ്പിൽ നൽകുന്നത്.അങ്ങനെ ഏഴു നറുക്കെടുപ്പിൽ മൂന്നു കാറുകളും എട്ടാമത്തെ നറുക്കെടുപ്പിൽ നാല് കാറുകളുമാണ് സമ്മാനമായി നൽകുന്നത്.
2027 ഒക്ടോബർ 25 ന് അവസാനിക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 ഡിസംബർ 6 നു സഫാരി മാൾ അബു ഹമൂറിലെ ഔട്ട്‌ലെറ്റിൽ വച്ചും, 2027 ജനുവരി 24 സൽവ്വ റോഡിലെ ഔട്ട്‌ലെറ്റിൽ വച്ചും, 17 മാർച്ച് 2027 ൽ ബർവ്വാ വില്ലേജിലെ ഔട്ട്‌ലെറ്റിൽ വച്ചും, 29 ഏപ്രിൽ 2027അൽഖോറിലെ ഔട്ട്‌ലെറ്റിൽ വച്ചും , 14 ജൂൺ 2027 അൽഖറാഫയിലുള്ള യെസ്‌ഥാൻ മാളിൽ വച്ചും, 29 ജൂലൈ 2027 ബിർക്കത്തിലുള്ള ഔട്ട്‌ലെറ്റിൽ വച്ചും,13 സെപ്റ്റംബർ 2027 GWC ലോജിസ്റ്റിക് വില്ലേജിൽ ഉള്ള ഔട്ലെറ്റിൽ വച്ചും, 25 ഒക്ടോബർ 2027 അൽ ഷഹീനിയ ഔട്ട്‌ലെറ്റിലും വച്ചുമായിരിക്കും നടത്തുക.ഖത്തറിലെ റീറ്റയിൽ മേഖലയിൽ തന്നെ ആദ്യമായി ഒരു മില്ല്യൺ ഖത്തർ റിയാൽ ഒന്നാം സമ്മാനം നൽകി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും, സ്വർണ്ണ സമ്മാനങ്ങളും, ലക്ഷറി എസ്.യുവികൾ, ലാന്റ് ക്രൂയിസർ, നിസ്സാൻ പട്രോൾ, ഫോർച്യൂണർ, കാറുകൾ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നൽകിയ സഫാരി എന്നും വെത്യസ്തത നിറഞ്ഞതും എന്നാൽ ഉപഭോക്തൃസംതൃപ്തി ലക്ഷ്യമിട്ടുകൊണ്ടുമാണ് സഫാരി ഓരോ പ്രൊമോഷനുകളും അവതരിപ്പിക്കാറുള്ളത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img