04:15pm 24 November 2026
NEWS
ഇരുപത്തിയഞ്ച് ടൊയോട്ട റെയ്‌സ് കാറുകളുടെ സമ്മാനപദ്ധതിയുമായി സഫാരി ന്യൂ മെഗാ പ്രമോഷന് തുടക്കം ആയി ..!
15/02/2025  11:18 PM IST
ഇരുപത്തിയഞ്ച് ടൊയോട്ട റെയ്‌സ് കാറുകളുടെ സമ്മാനപദ്ധതിയുമായി സഫാരി ന്യൂ മെഗാ പ്രമോഷന് തുടക്കം ആയി ..!

ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഫെബ്രുവരി 13 മുതൽ സഫാരി ന്യൂ മെഗാ പ്രാമോഷനു തുടക്കമായി. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേഴ്‌സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ ഇരുപത്തിയഞ്ചു ടൊയോട്ട റെയ്‌സ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആറു നറുക്കെടുപ്പുകൾ ആയാണ് ഈ പ്രമോഷൻ ഒരുക്കിയിരിക്കുന്നത്. ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി നാല് കാറുകളാണ് ഒരു നറുക്കെടുപ്പിൽ നൽകുന്നത്. അങ്ങനെ അഞ്ചു നറുക്കെടുപ്പിൽ നാല് കാറുകളും ആറാ മത്തെ നറുക്കെടുപ്പിൽ അഞ്ചുകാറുകളുമാണ് സമ്മാനമായി നൽകുന്നത്. ഈ പ്രമോഷൻ്റെ ആദ്യ നറുക്കെടുപ്പ് മാർച്ച് 20നു സാൽവ റോഡിലുള്ള സഫാരി ഹൈപ്പർമാർക്കറ്റിൽ വച്ചും, രണ്ടാമത്തെ നറുക്കെടുപ്പ് ഏപ്രിൽ 27നു അ ൽഖോറിലെ ഔട്ട്ലെറ്റിൽ വച്ചും, മൂന്നാമത്തെ നറുക്കെടുപ്പ് ജൂൺ 3നു ബർവ്വാ വില്ലേജിലെ ഔട്ട്ലെറ്റിൽ വച്ചും, നാ ലാമത്തെ നറുക്കെടുപ്പ് ജൂലൈ 13നു ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള ഔട്ട്ലെറ്റിൽ വച്ചും, അഞ്ചാമത്തെ ന റുക്കെടുപ്പ് ആഗസ്‌റ്റിനു 21നു ബിർക്കത് അൽഅവമാറിൽ ഉള്ള ഔട്ട്ലെറ്റിൽ വച്ചും, അവസാന നറുക്കെടുപ്പ് സെപ്റ്റംബർ 30നു അബു ഹമൂർ ഔട്ട്ലെറ്റിൽ വച്ചുമായിരിക്കും നടത്തുക. ഈ കഴിഞ്ഞ ജനുവരി 21നു അവസാനിച്ച 25 എംജി കാറുകൾ സമ്മാനമായി നൽകിയ സഫാരിയുടെ മെഗാ പ്രൊ മോഷൻ ആയ ഷോപ് ആൻഡ് ഡ്രൈവ് പ്രൊമോഷനു വൻ സ്വീകാര്യത ആയിരുന്നു ഉപഭോക്താക്കളിൽ നിന്നും ലഭി ച്ചത്. ഷോപ്പിങ് ആസ്വദിക്കാനും, തങ്ങളുടെ ഇഷ്ട്ട ഉത്പന്നങ്ങൾ കൃത്യമായി തിരഞ്ഞെടുക്കാനുമായി വിശാലമായ സം വിധാനങ്ങളാണ് സഫാരി ഹൈപ്പർമാർകറ്റുകളിൽ ഒരുക്കിയിട്ടുള്ളത്. പലചരക്കു സാധനങ്ങൾ, പഴ വർഗ്ഗങ്ങൾ, പച്ച ക്കറികൾ, മത്സ്യമാംസങ്ങൾ മുതൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ആരോഗ്യ സൗന്ദര്യ വസ്‌തുക്കൾ, ഇലക്ട്രോണിക്‌സ് ഐ ടി, തുടങ്ങി ഉപഭോക്താക്കൾക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകർഷമായ വിലയിൽ സഫാരി തങ്ങളുടെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 2005ൽ സൽവാ റോഡിലെ സഫാ രി ഹൈപ്പർമാർക്കറ്റിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കിലോ സ്വർണ്ണം സമ്മാനമായി നൽകികൊണ്ട് സഫാരി തുടങ്ങി വച്ച സമ്മാന പദ്ധതികൾ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട് . ഖത്തറിലെ റീറ്റയിൽ മേഖലയിൽ തന്നെ ആദ്യമായി ഒരു മില്ല്യൺ ഖത്തർ റിയാൽ ഒന്നാം സമ്മാനം നൽകി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും, സ്വർണ്ണ സമ്മാനങ്ങളും, ലക്ഷറി എസ്. യുവികൾ, ലാൻ്റ് ക്രൂയിസർ, നിസ്സാൻ പട്രോൾ, ഫോർച്യൂണർ, കാറുകൾ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നൽകിയ സഫാരി എന്നും വെത്യസ്‌തത നിറഞ്ഞതും എന്നാൽ ഉപഭോക്തൃസംത്യ പ്തി ലക്ഷ്യമിട്ടുകൊണ്ടുമാണ് സഫാരി ഓരോ പ്രൊമോഷനുകളും അവതരിപ്പിക്കാറുള്ളത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img