
കോഴിക്കോട്: സദാബഹാർ രണ്ടാം സംസ്ഥാന സമ്മേളനം എം കെ . രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു. അപൂർവ്വമായൊരു കൂട്ടായ്മയായി വിരമിച്ച ഹിന്ദി അധ്യാപകരുടെ ഈ സമ്മേളനത്തെ കാണുന്നതായും ഹിന്ദി ഭാഷ പഠിക്കുന്നതും സംസാരിക്കേണ്ടതും ഇന്ന് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള മിടുക്കരായ ഒട്ടേറെ വിരമിച്ച ഹിന്ദി അധ്യാപകർ ഉണ്ടെന്നും അങ്ങനെയുള്ള പ്രവർത്തനങ്ങൾക്കായി ഒരു പൈലറ്റ് പ്രോജക്ട് ഉണ്ടാക്കി സർക്കാരിന് സമർപ്പിക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.കെ രാഘവൻ എം.പി പറഞ്ഞു. കോഴിക്കോട് ആരാധനാ ടൂറിസ്റ്റ് ഹോമിൽ നടന്ന സമ്മേളനത്തിൽ HAM സദാബഹാർ ചെയർമാൻ പി.വി ശ്രീകുമാരൻ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന പ്രസിഡൻ്റ് ജോസ്. വി മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളന ഉദ്ഘാടനം ഹിന്ദി അധ്യാപക മഞ്ച് ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ നിർവ്വഹിച്ചു. വിനോദ് കുരുവമ്പലം, അബ്ദുൾ അസീസ്, ഷൈനി , ബീന കെ.എസ് .ആശാദേവി, എൻ വിജയ , എ അനന്തൻ,സുരേഷ് രാജൻ,രാമകൃഷ്ണൻ. എം വിപിൻ മന്നാട്ട് , രാജേഷ് പൂതാടി ,സുനിൽകുമാർ. പി എ.റഫീഖ്, മൊയ്തുട്ടി .കെ, മോഹന പങ്കജ് , മൊയ്തീൻ .എ, ' അബ്ദുൾ ലത്തീഫ് .പി എന്നിവർ സംസാരിച്ചു.
Photo Courtesy - Google











