08:35am 26 September 2026
NEWS
സദാ ബഹാർ സംസ്ഥാന സമ്മേളനം നാളെ
17/10/2025  05:15 PM IST
നാസർ
സദാ ബഹാർ സംസ്ഥാന സമ്മേളനം നാളെ

കോഴിക്കോട്:  സർവീസിൽ നിന്ന് വിരമിച്ച ഹിന്ദി അധ്യാപകരുടെ കൂട്ടായ്മ യായ സദാ ബഹാറിൻ്റെ രണ്ടാമത് സംസ്ഥാന സമ്മേളനം  നാളെ. കോഴിക്കോട് ആരാധനാ ടൂറിസ്റ്റ് ഹോമിൽ കാലത്ത് 9.30 ന് എം.കെ രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സദാ ബഹാർ ചെയർമാൻ പി വി ശ്രീകുമാരൻ  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോസ് വി, വിനോദ് കുരുവമ്പലം അബ്ദുൾ അസീസ് പി, ഷൈനി, ആശാദേവി കെ,ബീന കെ.എസ് തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ശിഹാബ് വേദവ്യാസ ഉദ്ഘാടനം ചെയ്യും. പി.വി ശ്രീകുമാരൻ അധ്യക്ഷത വഹിക്കും. അനന്തൻ എ , വിജയ എൻ, രാമകൃഷ്ണൻ എം, ബിമൽ കെ, വിപിൻ മന്നാട്ട്, സുനിൽ കുമാർ പി, എ റഫീഖ്, രാജേഷ് പൂതാടി, മൊയ്തുട്ടി കെ , ഷെറിൽ പി, സജിത്ത് ബാബു, കെ.എസ് ബീന, ആശാദേവി കെ , സുരേഷ് രാജൻ തുടങ്ങിയവർ
പങ്കെടുക്കും. മോഹന പങ്കജ്,മൊയ്തീൻ എ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img