01:33pm 03 December 2025
NEWS
ശബരിമല: കെ എസ് ആർ ടി സിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം രൂപ.
03/12/2025  12:16 PM IST
ചെറുകര സണ്ണിലൂക്കോസ്
ശബരിമല: കെ എസ് ആർ ടി സിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം രൂപ.

മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെ എസ് ആർ ടി സിക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. 

പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. 

ചൊവ്വാഴ്ച്ച 300 പമ്പ ദീർഘദൂര സർവീസുകൾ നടത്തിയപ്പോൾ തിങ്കളാഴ്ച്ചയിലെ എണ്ണം 275 ആണ്. 

പമ്പ-കോയമ്പത്തൂർ, പമ്പ-തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത്‌ നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത്‌ നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്ന് കെ എസ് ആർ ടി സി അധികൃതർ പറയുന്നു. ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കും.  

ശബരിമല സീസൺ പ്രമാണിച്ചു വിവിധ ഡിപ്പോകളിൽ നിന്നും അധികമായി വിന്യസിച്ചത് ഉൾപ്പെടെ 290 ഡ്രൈവർമാരും 250 കണ്ടക്ടർമാരുമാണ് ഡ്യൂട്ടിയിലുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img