NEWS
ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു.
02/09/2026 06:31 PM IST
സണ്ണി ലുക്കോസ്

ശബരിമലയിൽ കന്നിമാസ പൂജയോടനുബന്ധിച്ച് ദർശനം നടത്തുന്നതിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു.
www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്.
ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തരും വെബ്സൈറ്റ് വഴി ദർശനത്തിനായുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം. സെപ്തംബർ 16 നാണ് കന്നിമാസ പൂജകളുടെ ഭാഗമായി നടതുറക്കുന്നത്.
ശബരിമല സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും റൂം ബുക്ക് ചെയ്യാവുന്നതാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










