09:34am 12 November 2026
NEWS
കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ പരിമിതി ഉണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്
27/11/2025  06:00 AM IST
nila
കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ പരിമിതി ഉണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്

ചെങ്ങന്നൂർ: കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ പരിമിതി ഉണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു.
എസ് ഐ ടി ക്ക് മൊഴി കൊടുത്തതിന് ശേഷം ചെങ്ങന്നൂരിൽ ആദ്യ പ്രതികരണം നടത്തുകയായിരുന്നു തന്ത്രി. തന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളേ താൻ ശബരിമലയിൽ ചെയ്തിട്ടുള്ളൂ. അനുജ്ഞ കൊടുക്കുക എന്ന ഒറ്റ ഉത്തരവാദിത്തമേ തന്ത്രിക്കുള്ളൂ. സ്വത്തുക്കളുടെ ഉത്തരവാദിത്തം ദേവസ്വം ബോർഡിന് മാത്രമാണ്.

ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടു വന്നത് താനല്ല. അറിയാമെന്നു മാത്രം. പത് മകുമാറിൻ്റെ ദൈവതുല്യരായിട്ടുള്ള പരാമർശത്തെ കുറിച്ച്  ദൈവ തുല്യരായി എത്രയോ പേരുണ്ട്, അതെങ്ങനെ തനിക്കറിയാമെന്ന് തന്ത്രി ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.