10:46pm 14 May 2026
NEWS
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു.
14/05/2026  07:24 PM IST
സണ്ണി ലുക്കോസ്
ഇടവമാസ പൂജകൾക്കായി ശബരിമല നട   തുറന്നു.

ടവമാസ  പൂജകൾക്കായി ശബരിമല നട  തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയി ച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി  പകർന്നു.  ഇടവമാസം ഒന്നാം തീയതിയായ  നാളെ (മെയ് 15) ന് രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.   

ഇടവമാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും.  ഇടവമാസ പൂജകൾ പൂർത്തിയാക്കി  മെയ്  19 ന് രാത്രി 10 മണിക്ക് ശബരിമല  നട  അടയ്ക്കും.   പ്രതിഷ്ഠാ  ദിനത്തോട്  അനുബന്ധിച്ച് മെയ് 25 ന്  നടതുറക്കും.  മെയ് 26 നാണ്  പ്രതിഷ്ഠാ ദിനം.  ഇടവമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ  വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള  സ്ലോട്ടുകൾ ഉറപ്പാക്കണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img