01:40pm 24 October 2026
NEWS
തമിഴ്നാട് സർക്കാരിന്റെ സൗജന്യ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ട്; ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കെട്ടുനിറ കേന്ദ്രത്തിൽ ഭക്തരിൽ നിന്നും ഈടാക്കുന്നത് 300 രൂപ
24/10/2026  12:49 PM IST
nila
തമിഴ്നാട് സർക്കാരിന്റെ സൗജന്യ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ട്; ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കെട്ടുനിറ കേന്ദ്രത്തിൽ ഭക്തരിൽ നിന്നും ഈടാക്കുന്നത് 300 രൂപ

തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി വിതരണം ചെയ്ത സൗജന്യ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടിനായി ഉപയോഗിക്കുന്നതായി ആരോപണം. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കെട്ടുനിറ കേന്ദ്രത്തിൽനിന്ന് ലഭിച്ച ഇരുമുടിയിൽ തമിഴ്നാട് സർക്കാർ സൗജന്യമായി നൽകിയ മുണ്ടുകൾ കണ്ടെത്തിയെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുടെ ആരോപണം. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഭക്തർ ആരോപിക്കുന്നു.

തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലും '2025' എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകളാണ് ഇരുമുടിക്കെട്ടിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്ന് ശബരിമലയിലെത്തിയ തീർത്ഥാടകരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

നിലവിൽ കരാറുകാരാണ് പമ്പയിലെ ദേവസ്വം കെട്ടുനിറ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല നിർവഹിക്കുന്നത്. ഒരു ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിന് 300 രൂപ വീതം ഭക്തരിൽനിന്ന് ഈടാക്കുന്നതായാണ് വിവരം. സന്നിധാനത്തെത്തി ഇരുമുടിക്കെട്ട് അഴിച്ചുനോക്കിയപ്പോഴാണ് തങ്ങൾക്ക് ലഭിച്ച മുണ്ടുകൾ തമിഴ്നാട് സർക്കാർ റേഷൻകടകൾ വഴി സൗജന്യമായി വിതരണം ചെയ്തവയാണെന്ന് തീർത്ഥാടകർ തിരിച്ചറിഞ്ഞത്.

സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ ഇരുമുടിക്കെട്ടിനായി ഉപയോഗിച്ചതിന് പിന്നിലെ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img