02:15am 13 November 2026
NEWS
ശബരിമല: ആചാരങ്ങളിൽ മതപണ്ഡിതരുടെ അഭിപ്രായം തേടണം; സുപ്രീംകോടതിയിൽ നിലപാട് മാറ്റി സർക്കാർ
15/03/2026  10:03 AM IST
സുരേഷ് വണ്ടന്നൂർ
ശബരിമല: ആചാരങ്ങളിൽ മതപണ്ഡിതരുടെ അഭിപ്രായം തേടണം; സുപ്രീംകോടതിയിൽ നിലപാട് മാറ്റി സർക്കാർ

​ന്യൂഡൽഹി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി, മതാചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ധ്വനിയോടെയുള്ള സത്യവാങ്മൂലമാണ് സർക്കാർ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചത്.
​ ആചാരങ്ങളിൽ പുനഃപരിശോധന നടത്തുന്നതിന് മുൻപ് കൃത്യമായ പഠനവും ചർച്ചയും അനിവാര്യമാണ്. വിശ്വാസികളുമായും പണ്ഡിതരുമായും സംസാരിച്ച ശേഷമേ തീരുമാനമെടുക്കാവൂ.
 ജനങ്ങൾ അംഗീകരിച്ച വിശ്വാസങ്ങളും മൂല്യങ്ങളുമാണ് ഇവിടെയുള്ളത്. അതിനാൽ കോടതി വിഷയത്തിൽ നിഷ്പക്ഷമായ ഇടപെടൽ നടത്തണം.
​ മതാചാരങ്ങൾ അവിഭാജ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സമൂഹമാണ്. എന്നാൽ നിയമവിരുദ്ധമായതോ മനുഷ്യാവകാശ ലംഘനമുള്ളതോ ആയ ആചാരങ്ങളെ അംഗീകരിക്കാനാവില്ല. വിശ്വാസത്തിന് പുറത്തുള്ളവർക്കും ഇത്തരം ലംഘനങ്ങൾ ചോദ്യം ചെയ്യാൻ അവകാശമുണ്ട്.
​ഒൻപതംഗ ബെഞ്ച് ഏപ്രിൽ 7 മുതൽ
​ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസുകൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, പി.എസ്. നരസിംഹ തുടങ്ങിയവർ അടങ്ങുന്നതാണ് പുതിയ ബെഞ്ച്. 2018-ലെ വിധിക്ക് ശേഷമുള്ള ഭക്തരുടെ പ്രതികരണങ്ങളും അനുഭവങ്ങളും കണക്കിലെടുത്താണ് സർക്കാർ ഈ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
​തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാരിന്റെ ഈ ചുവടുമാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അഡ്വ. നിഷാ ഷങ്കർ മുഖേന സമർപ്പിച്ച 17 പേജുള്ള സത്യവാങ്മൂലത്തിൽ മലങ്കര യാക്കോബായ സഭയുടെ നിലപാടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img