12:20pm 13 November 2026
NEWS
​ശബരിമല സ്വർണ്ണക്കവർച്ച: എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി, 'വിശ്വാസികളെ മുറിവേൽപ്പിച്ചെന്ന്' കോടതി!
04/12/2025  09:47 AM IST
സുരേഷ് വണ്ടന്നൂർ
​ശബരിമല സ്വർണ്ണക്കവർച്ച: എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി, വിശ്വാസികളെ മുറിവേൽപ്പിച്ചെന്ന് കോടതി!

കൊല്ലം:​തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് തിരിച്ചടി: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചു.

​കോടതിയുടെ നിരീക്ഷണം:

 ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന് മുറിവേൽപ്പിച്ച സംഭവമായതിനാൽ പ്രായമോ ആരോഗ്യപ്രശ്നങ്ങളോ പരിഗണിക്കാനാവില്ല.

​തെളിവ് നശിപ്പിക്കാൻ സാധ്യത: 

മുൻ സ്ഥാനങ്ങൾ പരിഗണിച്ച് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

​ഹൈക്കോടതിയിലേക്ക്:

 വിജിലൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ എൻ. വാസു ഇന്ന് ഹൈക്കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്യും.
​മറ്റ് പ്രതികൾ: മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ റിമാൻഡ് നീട്ടാനായി ഇന്ന് ഹാജരാക്കും. മറ്റൊരു പ്രതിയായ സുധീഷ് കുമാറിന്റെ ജാമ്യഹർജി എട്ടിലേക്ക് മാറ്റി.
​ഹൈക്കോടതിയുടെ ഇടപെടൽ: 
​ശബരിമല കേസിൽ അന്വേഷണം തൃപ്തികരം; തടസ്സം നേരിട്ടാൽ ഉടൻ അറിയിക്കണം.
​2014 മുതൽ 2025 വരെയുള്ള ദേവസ്വം ബോർഡ് ഇടപാടുകൾ അന്വേഷിക്കണം.
​കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി അന്വേഷണത്തിന് സമയം നീട്ടി നൽകി.
​അടുത്ത വാദം ജനുവരി 5ന്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img