02:48pm 11 November 2026
NEWS
കോൺഗ്രസിൻറെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകും
14/10/2025  08:37 AM IST
nila
കോൺഗ്രസിൻറെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: കോൺഗ്രസിൻറെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകും. ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെയാണ് കോൺ​ഗ്രസ് നാല് മേഖലാ ജാഥകൾ നടത്തുന്നത്.  വിശ്വാസ സംരക്ഷണ ജാഥ എന്നപേരിൽ സംഘടിപ്പിക്കുന്ന മേഖല ജാഥകൾ വെള്ളിയാഴ്ച്ച ചെങ്ങന്നൂരിൽ സം​ഗമിക്കും. ഈ മാസം പതിനെട്ടിന് പന്തളത്താണ് ജാഥകളുടെ സമാപനം. 

ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണം, ദേവസ്വം സ്വത്തുവകകൾ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കോൺ​ഗ്രസിന്റെ മേഖലാ ജാഥകൾ. പാലക്കാട്,കാസർകോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ജാഥ തുടങ്ങും. നാളെ മൂവാറ്റുപുഴയിൽ നിന്നും ജാഥ ആരംഭിക്കും. 

പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും കാസർകോട് നിന്ന് കെ.മുരളീധരനും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും ജാഥ നയിക്കും.മൂവാറ്റുപുഴയിൽ നിന്ന് ബെന്നി ബഹ്നാൻ എംപിയാണ് ജാഥ നയിക്കുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ ജാഥ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img