
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ പത്മകുമാറിന്റെയും വാസുവിന്റെയും വിദേശയാത്രകളിൽ ദുരൂഹത
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള ഇടപാടുകൾ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചും നടന്നെന്ന് നിഗമനം.
പത്മകുമാറും വാസുവും: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ പത്മകുമാറിന്റെയും വാസുവിന്റെയും വിദേശ ഇടപാടുകൾ സംശയത്തിന്റെ നിഴലിൽ.
പാസ്പോർട്ട് പിടിച്ചെടുത്തു: അറസ്റ്റിലായ പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പിടിച്ചെടുത്തു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം: ഇരുവരും ഉണ്ണികൃഷ്ണൻ പോറ്റിയുമായി വിദേശയാത്രകൾ നടത്തിയതായി സംശയം. പോറ്റിയില്ലാത്ത യാത്രകളും പരിശോധിക്കും.
2019-ലെ ബോർഡ് അംഗങ്ങളായ ശങ്കരദാസും വിജയകുമാറും അറസ്റ്റിലാകാൻ സാധ്യത; മാപ്പുസാക്ഷികളാക്കാനും ആലോചന.
പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
സി.പി.എം നടപടി: മുൻ എം.എൽ.എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ. പത്മകുമാറിനെതിരെ കടുത്ത നടപടിയെടുക്കാൻ സി.പി.എം നീക്കം. നാളെ എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായേക്കും.











