NEWS
ശബരിമല സ്വർണപ്പളി വിവാദം സി. ബി. ഐ അന്വേഷണം വേണം -അയ്യപ്പ സേവാ സംഘം
20/10/2025 05:47 PM IST
nila

ചെങ്ങന്നൂർ: ശബരിമല സ്വർണം അപഹരിച്ച വിഷയത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം നീതിയുക്തമല്ലെന്ന് അയ്യപ്പ സേവാ സംഘം.
കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് അയ്യപ്പ സേവാ സംഘം ആല ഉമ്മത്തിൽ യൂണിറ്റ് പ്രവർത്തക യോഗം അവശ്യപ്പെട്ടു .
ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ സദാശിവൻ നായർ യോഗം ഉദ്ഘാടനം ചെയ്തു, താലൂക് സെക്രട്ടറി ഷാജി വേഴാപറമ്പിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം അഡ്വ. കെ
സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി, താലൂക്ക് വൈസ് പ്രസിഡന്റ് ടി.സിഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ആർ. സി
കൈമൾ എന്നിവർ പ്രസംഗിച്ചു .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











