NEWS
‘പോറ്റിയേ കേറ്റിയേ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി
16/12/2025 04:15 PM IST
nila

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതി നൽകിയത്. ശബരിമല സ്വർണക്കൊള്ള വിഷയത്തെ മുൻനിർത്തി തയ്യാറാക്കിയ പാരഡി ഗാനം ഭക്തിഗാനത്തെ വികലമാക്കിയുള്ളതാണ് എന്നാണ് പരാതി. ഇത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ യുഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി ഗാനം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ അയ്യപ്പഭക്തരുടെ വികാരങ്ങളെ അപമാനിക്കുന്നതായാണ് ആരോപണം ഉയർന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന ആവശ്യം സിപിഎമ്മും ഉന്നയിച്ചു. ഗാനത്തിലൂടെ അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുകയാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











