10:02am 11 November 2026
NEWS
ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആശംസകളറിയിച്ച് യോ​ഗി ആദിത്യനാഥ്
20/09/2025  10:35 AM IST
nila
ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആശംസകളറിയിച്ച് യോ​ഗി ആദിത്യനാഥ്

ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആശംസകൾ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോ​ഗി ആദിത്യനാഥ്. കേരളത്തിലെ ബിജെപി നേതൃത്വം ആ​ഗോള അയ്യപ്പ സം​ഗമത്തിൽ നിന്നും വിട്ടുനിൽക്കുമ്പോഴാണ് ബിജെപിയുടെ ഒരു മുഖ്യമന്ത്രി തന്നെ പരിപാടിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

ആ​ഗോള അയ്യപ്പ സം​ഗമത്തിലേക്ക് യോ​ഗി ആദിത്യനാഥിനെയും മന്ത്രി വി.എന്‍.വാസവന്‍ ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായുള്ള കത്തിലാണ് യോഗി ആദിത്യനാഥ് ആശംസകളറിയിച്ചത്. 'ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് നന്ദി. പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. അഗോള അയ്യപ്പ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' യോഗി ആദിത്യനാഥ് കത്തിൽ കുറിച്ചു.

 പമ്പാ മണപ്പുറത്ത് തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചതോടെയാണ് ആഗോള അയ്യപ്പസംഗമം ആരംഭിച്ചത്. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ വാഹനത്തിലായിരുന്നു വേദിയിലേക്ക് എത്തിയത്‌. 3500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പ്രവേശനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img