12:49pm 11 November 2026
NEWS
തന്നെ കള്ളനാക്കിയതിന് ആര് സമാധാനം പറയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
29/09/2025  01:03 PM IST
nila
തന്നെ കള്ളനാക്കിയതിന് ആര് സമാധാനം പറയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

 


ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായെന്ന വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ വിമർശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. തന്നെ കള്ളനാക്കിയതിന് ആര് സമാധാനം പറയുമെന്ന് പി എസ് പ്രശാന്ത് ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രസ്തുത കക്ഷിയുടെ കയ്യിൽ ഇത് ഉണ്ടായിരുന്നുവെന്ന് ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇത് ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നിട്ടും എന്തിനാണ് ഇയാൾ കള്ളം പറഞ്ഞത്? ഇത് ദേവസ്വം ബോർഡിനെ ഏൽപ്പിച്ചു എന്ന് ദേവസ്വം ബോർഡിൽ പഴിചാരിയത് എന്തിനു വേണ്ടിയിട്ടാണ്. ഇവിടുത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുളളവരും ഇവിടുത്തെ ബിജെപിയുടെ നേതാക്കളും പറഞ്ഞതെന്താ? എന്നെ മോഷ്ടാവാക്കിയില്ലേ, അതിനാരാ സമാധാനം പറയുന്നത്. 

ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിബന്ധമില്ലെന്നും പീഠം കയ്യിൽ തന്നെ വെച്ചിട്ട് ആരോപണം ഉന്നയിച്ചതിന്റെ കാരണം അറിയില്ലെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറും പറഞ്ഞു. ഇയാൾ ഇത് കൈവശം വെച്ചിട്ട് എന്താണ് ഇങ്ങനെ പറഞ്ഞത് എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല. ഇതിനകത്ത് വേറെ വലിയ ലാഭമുള്ള കേസ് ഒന്നുമല്ല. ഇപ്പോഴത്തെ ഗവൺമെന്റും ദേവസ്വം ബോർഡും ദേവസ്വം ബോർഡിന്റെ വിജിലൻസും വളരെ കൃത്യമായിട്ട് ഈ കാര്യം അന്വേഷിച്ചു എന്നുള്ളത് തെളിയിക്കപ്പെട്ട കഴിഞ്ഞു ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ- പത്മകുമാർ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img