
ന്യൂഡൽഹി: ദക്ഷിണേഷ്യൻ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ (സാബ) മൂന്നാമത് വനിതാ യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ നയിക്കുക മലയാളി യുവതി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ശ്രീകല റാണി ആണ് ഇന്ത്യയെ നയിക്കുക. കെഎസ്ഇബി താരങ്ങളായ അനീഷ ക്ലീറ്റസ്, സൂസൻ ഫ്‌ലോറന്റീന എന്നിവരാണ് കേരളത്തിൽനിന്നുള്ള മറ്റുള്ളവർ.
ടീം ശ്രീകല റാണി (ക്യാപ്റ്റൻ), അനീഷ ക്ലീറ്റസ്, സൂസൻ ഫ്‌ലോറന്റീന (കേരളം) ടി ദർശിനി, കെ. സത്യ, ഹർഷിത കെ.ബി. (ഇന്ത്യൻ റെയിൽവേ), ആർ. ശ്രുതി, എസ്. കൃതിക്, ഹരിമ സുന്ദരി (തമിഴ്‌നാട്), മൻമീത് കൗർ (പഞ്ചാബ്), സഞ്ജന, രമേഷ് (കർണാടക), ദിവ്യാനി ഗങ്‌വാൾ (മധ്യപ്രദേശ്), ഭാസ്‌കർ (തമിഴ്‌നാട് ഹെഡ് കോച്ച്) മനീഷ ഡാങ്കെ (മഹാരാഷ്ട്ര, അസി. കോച്ച്).
ത്യാഗരാജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 23 മുതൽ 27 വരെയാണ് മത്സരം. ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ) ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.