12:12am 31 October 2026
NEWS
പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിൽ ചാവേർ ആക്രമണം
24/11/2025  12:41 PM IST
nila
പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിൽ ചാവേർ ആക്രമണം

പാകിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അജ്ഞാതരായ രണ്ട് ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. നിരവധി സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

പാക്കിസ്ഥാന്റെ അർധസൈനിക വിഭാഗമായ എഫ്സിയുടെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. ആദ്യത്തെ ചാവേർ എഫ്സിയുടെ പ്രധാന പ്രവേശന കവാടത്തിലാണ് ആക്രമണം നടത്തിയത്. അടുത്തയാൾ കോംപൗണ്ടിനുള്ളിൽ കടന്നു. സൈന്യവും പൊലീസും ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തുനിന്ന് പലവട്ടം സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവിധ വിഡിയോകളും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. പ്രദേശം സുരക്ഷാസേന വളഞ്ഞുവെന്നും പ്രാദേശിക മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. 


ഈ വർഷം ആദ്യം ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തും കാർ ബോംബ് സ്ഫോടനം ഉണ്ടായിരുന്നു. അന്ന് 10 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്കു പരുക്കേറ്റിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img