
കല്ലിശ്ശേരി : കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ ഫാഷിസ്റ്റ് നയങ്ങളെ കേരളത്തിൽ നടപ്പിലാക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ ജന വഞ്ചനക്കെതിരെ എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി മാർച്ച് 11ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം കല്ലിശ്ശേരി ജംഗ്ഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചു.
പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം പി ആർ സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. പ്രബുദ്ധമായ ജനാധിപത്യ മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ബഹുജന പ്രക്ഷോഭനം കെട്ടിപ്പടുക്കുന്നതിലൂടെ അല്ലാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിച്ചു പോരുന്ന ജനദ്രോഹകരമായ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്തുവാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.
മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന ജില്ലാ കമ്മിറ്റിയംഗം ടെസ്സി ബേബി, പാർട്ടി ലോക്കൽ സെക്രട്ടറി റ്റി. കോശി എന്നിവർ പ്രസംഗിച്ചു.











