07:45pm 08 August 2026
NEWS
എസ് ജാനകി അനുസ്മരണവും ഗാനസന്ധ്യയും ഓഗസ്റ്റ് 10ന്
08/08/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എസ്  ജാനകി അനുസ്മരണവും ഗാനസന്ധ്യയും ഓഗസ്റ്റ് 10ന്

കൊച്ചി:  ചാവറ കൾച്ചറൽ സെന്ററും എംകെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന,  തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകി അനുസ്മരണവും ഗാനസന്ധ്യയും ഓഗസ്റ്റ് 10 തിങ്കളാഴ്ച വൈകുന്നേരം 5 30ന് ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ നടക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് മുഖ്യപ്രഭാഷണം നടത്തും.  പിന്നണി ഗായിക ജൻസി,  അനുസ്മരണ പ്രഭാഷണം നടത്തും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ,  എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ സെക്രട്ടറി അശോകൻ അർജുനൻ എന്നിവർ പ്രസംഗിക്കും. പ്രശസ്ത ഗായകരായ കലാഭവൻ സാബു, ചിത്ര അരുൺ, ഡോ. മധു മേനോൻ,  ഡോ. രശ്മി ഡോ. രാധാകൃഷ്ണൻ,  രഞ്ജിനി,  ശോഭാ ശിവാനി, സബീർ മരക്കാർ, ഋതിക, ഫാത്തിമ ഫിറോസ്, എന്നിവർ ഗാനങ്ങൾ അവതരിപ്പിക്കും പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം എ അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img