07:22am 09 November 2026
NEWS
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷണനെ കോടതി വെറുതെ വിട്ടു
03/08/2026  11:58 AM IST
nila
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷണനെ കോടതി വെറുതെ വിട്ടു

ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിലെ മറ്റൊരു പ്രതിയായിരുന്ന വിനോദ് തോമറിനെയും കോടതി വെറുതെവിട്ടു.

2023ൽ വനിതാ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ നടത്തിയ ദീർഘകാല പ്രതിഷേധത്തെ തുടർന്നാണ് ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേസെടുത്തത്. തുടർന്ന് 2023 ജൂൺ 15ന് ഏകദേശം 1,500 പേജുകളടങ്ങിയ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷന്റെ അധ്യക്ഷനായിരുന്ന കാലത്ത് ഇന്ത്യയിലും വിദേശത്തുമായി നിരവധി വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. ഈ പരാതികളുടേതടിസ്ഥാനത്തിലായിരുന്നു കേസിന്റെ അന്വേഷണം പുരോഗമിച്ചത്.

എന്നാൽ കേസ് പരിഗണിച്ച ഡൽഹി റൗസ് അവന്യൂ കോടതി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെയും സഹപ്രതിയായ വിനോദ് തോമറിനെയും കുറ്റവിമുക്തരാക്കുന്ന വിധി പ്രസ്താവിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img