01:36am 26 October 2026
NEWS
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ ലൈം​ഗികപീഡന പരാതി
27/08/2025  10:07 AM IST
nila
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ ലൈം​ഗികപീഡന പരാതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ ലൈം​ഗികപീഡന ആരോപണം. സി കൃഷ്ണകുമാർ ലൈം​ഗികപീഡനത്തിനിരയാക്കിയെന്നാരോപിച്ച് പാലക്കാട് സ്വദേശിനിയായ യുവതിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് ഇ മെയിലായാണ് യുവതി പരാതി അയച്ചത്. എന്നാൽ, സ്വത്ത് തർക്കത്തിന്റെ ഭാഗമായുള്ള പരാതിയെന്നാണ് സി കൃഷ്ണകുമാറിന്റെ പ്രതികരണം. 


നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കൾ മുമ്പാകെയും ആർഎസ്എസ് കാര്യാലയത്തിലെത്തിയും പരാതി നൽകിയെന്നും യുവതി വെളിപ്പെടുന്നു. എന്നാൽ, ഇതിനൊന്നും ഫലമുണ്ടായില്ലെന്നും രാജീവ് ചന്ദ്രശേഖറിന്  അയച്ച പരാതിയിൽ വ്യക്തമാക്കുന്നു.

നിലവിൽ രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img