05:57pm 16 August 2026
NEWS
നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടി പരിക്കേൽപ്പിച്ച ശേഷം വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിൽ എത്തിച്ചു
15/08/2026  09:41 AM IST
nila
നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടി പരിക്കേൽപ്പിച്ച ശേഷം വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിൽ എത്തിച്ചു

കരൂർ: നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് മുത്തശ്ശി. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം. കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്യനെയാണ് പെൺകുട്ടിയുടെ മുത്തശ്ശി ആക്രമിച്ചത്. 

കൊച്ചുമകളിൽനിന്ന് പീഡനവിവരം അറിഞ്ഞതിനെ തുടർന്ന് യുവാവിനെ അന്വേഷിച്ചിറങ്ങിയ മുത്തശ്ശി ഇയാളെ കണ്ടെത്തി അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് എത്തിച്ചതായാണ് വിവരം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും യുവാവിനെ മർദിച്ചു. ആക്രമണത്തിൽ മാണിക്യന്റെ ശരീരത്തിൽ പത്തോളം മുറിവുകളേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img