04:24am 04 September 2026
NEWS
ബോഡി മസാജിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

12/01/2025  07:24 AM IST
nila
ബോഡി മസാജിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബോഡി മസാജിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി.

ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന മസാജ് സെൻറ്ററിലെത്തിയതായിരുന്നു യുവതി. മസാജിംഗിനിടെ ആദർശ് ലൈംഗികാതിക്രമം
നടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നൽകുകയായികുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img