NEWS
പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം; പാലക്കാട് സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
02/07/2026 12:24 PM IST
nila

പാലക്കാട്: പാലക്കാട് നഗരത്തിലെ ഒരു സർക്കാർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ കേസെടുത്തു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനായി സ്കൂളിലെത്തിയ വിദ്യാർഥിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കാലത്തും ഇതേ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിലുള്ള മോശം പെരുമാറ്റം നേരിട്ടിരുന്നുവെന്നും വിദ്യാർഥി മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പരാതിയിലെ എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








