11:38pm 04 September 2026
NEWS
25 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥിനികൾ പ്രസവിച്ചാൽ വൻ തുക സമ്മാനമായി നൽകുമെന്ന് റഷ്യ

09/01/2025  04:30 PM IST
nila
25 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥിനികൾ പ്രസവിച്ചാൽ വൻ തുക സമ്മാനമായി നൽകുമെന്ന് റഷ്യ

മോസ്‌കോ: രാജ്യത്തെ ജനസംഖ്യാശോഷണത്തിന് പരിഹാരം കാണാനായി റഷ്യയിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിനിടെ റഷ്യയിലെ കരേലിയ പ്രാദേശിക ഭരണകൂടം വിദ്യാർത്ഥിനികൾക്കായി ഒരു സമ്മാന പ​ദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.  25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾ കുഞ്ഞിന് ജന്മം നൽകിയാൽ ഒരു ലക്ഷം റൂബിൾ സമ്മാനമായി നൽകുമെന്നാണ് കരേലിയയിലെ ഭരണകൂടത്തിന്റെ പ്രഖ്യാപനം. ഏകദേശം 81,000 രൂപക്ക് തുല്യമാണ് ഒരുലക്ഷം റൂബിൾ. 

2025 ജനുവരി ഒന്നുമുതൽ ഈ പദ്ധതി പ്രാബല്യത്തിലുണ്ടെന്ന്  മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 25 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് പണം ലഭിക്കുക. ഒരു പ്രാദേശിക സർവ്വകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥിനിയായിരിക്കണം. കരേലിയയിലെ താമസക്കാരിയും ആയിരിക്കണം എന്നിങ്ങനെയാണ് പദ്ധതിയിലെ നിബന്ധനകൾ.

പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ ബോണസ് കിട്ടില്ല. പ്രസവിച്ച ഉടനെ കുട്ടി മരിച്ചാൽ ആനുകൂല്യം ലഭിക്കുമോ എന്നത് സംബന്ധിച്ച് നയത്തിൽ പരാമർശമില്ലെന്നും മോസ്‌കോ ടൈംസ് വ്യക്തമാക്കുന്നു. വൈകല്യമുള്ള കുട്ടികൾക്ക് ജന്മംനൽകുന്നവർ ഇതിന് യോഗ്യരാണോ എന്നതും നയത്തിൽ വ്യക്തതയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img