08:49am 30 April 2026
NEWS
ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതിക്ക് തിരിച്ചടി; അദാനി ഗ്രൂപ്പ് ഉപരോധമുള്ള ടാങ്കറുകൾക്ക് വിലക്കേർപ്പെടുത്തി
16/09/2025  08:23 AM IST
സുരേഷ് വണ്ടന്നൂർ
ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതിക്ക് തിരിച്ചടി; അദാനി ഗ്രൂപ്പ് ഉപരോധമുള്ള ടാങ്കറുകൾക്ക് വിലക്കേർപ്പെടുത്തി

​മുംബൈ: അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കറുകൾക്ക് അദാനി ഗ്രൂപ്പിൻ്റെ തുറമുഖങ്ങളിൽ വിലക്ക്. ഇത് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതിയെ സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
​റഷ്യയിൽനിന്നുള്ള അസംസ്‌കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകൾ വഴിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഉപരോധം നിലവിൽ വന്നതിന് ശേഷം രജിസ്ട്രേഷനില്ലാത്ത 'ഷാഡോ' ടാങ്കറുകളും റഷ്യൻ എണ്ണ നീക്കത്തിനായി ഉപയോഗിക്കുന്നുണ്ട്.

​ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ് പഞ്ചാബിലെ ഭട്ടിൻഡയിലുള്ള എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡിൻ്റെ റിഫൈനറിയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഈ തുറമുഖം ഉപയോഗിക്കുന്നുണ്ട്.
​സാധാരണയായി, ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ മാത്രമാണ് ഇന്ത്യ പരിഗണിക്കാറുള്ളത്. ഒരു രാജ്യത്തിൻ്റെ മാത്രം ഉപരോധങ്ങൾ പരിഗണിക്കാറില്ല. 

അതിനാൽ, രാജ്യത്തെ മറ്റ് തുറമുഖങ്ങളിൽ ഈ കപ്പലുകൾക്ക് നിലവിൽ പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ല. അദാനി ഗ്രൂപ്പിനെതിരേ അമേരിക്കയിൽ കേസ് നിലനിൽക്കുകയും അത് ഒഴിവാക്കാനുള്ള കമ്പനിയുടെ ശ്രമം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img