06:01am 11 November 2026
NEWS
കാൻസർ പ്രതിരോധത്തിൽ വലിയ മുന്നേറ്റമായി എന്ററോമിക്സ് വാക്സിൻ
08/09/2025  12:32 PM IST
nila
കാൻസർ പ്രതിരോധത്തിൽ വലിയ മുന്നേറ്റമായി എന്ററോമിക്സ് വാക്സിൻ

കാൻസറിനുള്ള റഷ്യയുടെ പ്രതിരോധ വാക്സിൻ പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവൻ രക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഒരു അത്ഭുതം തന്നെയാകാം റഷ്യയുടെ mRNA അധിഷ്ഠിത വാക്സിനായ എന്ററോമിക്സ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

വാക്സിൻ ഉപയോ​ഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്. ഇതുപയോ​ഗിച്ചവരിൽ പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ​ഗവേഷകർ വ്യക്തമാക്കി. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധസംവിധാനത്തെ പരിശീലിപ്പിക്കുകയാണ് എന്ററോമിക്സ് വാക്സിന്റെ ദൗത്യം.

കീമോതെറാപ്പി പോലുള്ള ചികിത്സാരീതിക്ക് ബദൽ എന്ന രീതിയിലാണ് ​ഗവേഷകർ വാക്സിൻ അവതരിപ്പിച്ചിരിക്കുന്നത്. റഷ്യൻ ആരോ​ഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏം​ഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. 48 പേരാണ് ട്രയലിന്റെ ഭാ​ഗമായത്. തുടർന്നാണ് കാൻസർ ചികിത്സാരം​ഗത്തെ സുപ്രധാന ചുവടുവെപ്പായി എന്റെറോമിക്സിനെ അവതരിപ്പിച്ചത്. നിലവിൽ റഷ്യയുടെ ആരോ​ഗ്യമന്ത്രാലയത്തിന്റെ അം​ഗീകാരത്തിനായുള്ള കാത്തിരിപ്പിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img