NEWS
റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവും യുവതിയും അറസ്റ്റിൽ
11/10/2025 09:42 AM IST
nila

റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് നടുവല്ലൂർ കുനത്തിൽ ഫിദ ഫാത്തിമ (28), കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പിൽ അഹമ്മദ് അജ്നാസ് (27) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മോസ്‌കോയിലെ സെച്ചനോവ് സർവകലാശാലയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനംചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.
വേലൂർ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്. മെഡിസിന് പഠിക്കാൻ സൗകര്യങ്ങൾ ചെയ്തുതരാമെന്ന് വാഗ്ദാനം നൽകി പ്രതികൾ 14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











