04:03pm 08 November 2026
NEWS
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് നേരേ റഷ്യയുടെ മിസൈൽ ആക്രമണം
13/04/2025  09:32 AM IST
nila
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് നേരേ റഷ്യയുടെ മിസൈൽ ആക്രമണം

യുക്രൈനിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് നേരേ റഷ്യയുടെ മിസൈൽ ആക്രമണം. കീവ് ആസ്ഥാനമായുള്ള കുസും എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ​ഗോഡൗണാണ് റഷ്യൻ മിസൈലാക്രമണത്തിൽ തകർന്നത്. റഷ്യ നടത്തിയ 'മനഃപൂർവമായ ആക്രമണം' എന്നാണ് സംഭവത്തെ യുക്രൈൻ വിശേഷിപ്പിച്ചത്. 

 ഇന്ത്യയിലെ യുക്രൈൻ എംബസിയാണ് ആക്രമണ വിവരം സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. 'റഷ്യ ഒരു ഭീകരവാദ രാഷ്ട്രമാണ്' എന്ന ഹാഷ്ടാ​ഗോടെയായിരുന്നു യുക്രൈൻ എംബസിയുടെ പോസ്റ്റ്. ഇന്ത്യയുമായി പ്രത്യേക സൗഹാർദം അവകാശപ്പെടുമ്പോഴും മോസ്കോ മനഃപൂർവ്വം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിക്കുകയാണെന്നും യുക്രൈൻ എംബസി ആരോപിച്ചു. 

യുക്രൈനിലെ ഏറ്റവും വലിയ ഫാർമസി സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും. അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്ന കമ്പനി രാജ്യത്ത് നിർണായക സാന്നിധ്യമാണെന്ന് ബന്ധപ്പെട്ട വ‍‍ൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img