04:02pm 27 August 2026
NEWS
ഇന്ത്യൻ രൂപയുടെ മൂല്യം തകർന്നടിഞ്ഞു
03/02/2025  01:04 PM IST
nila
ഇന്ത്യൻ രൂപയുടെ മൂല്യം തകർന്നടിഞ്ഞു

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. ഇന്ന് മാത്രം 54 പൈസയാണ് ഇടിഞ്ഞത്. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ എന്നതാണ് ഇന്നത്തെ വിനിമയ നിരക്ക്. വെള്ളിയാഴ്ച ഓഹരിവിപണി അവസാനിക്കുമ്പോൾ 86.61 ആയിരുന്നു ഇന്ത്യൻ രൂപയുടെ നിരക്ക്.

ഓഹരി വിപണിയിലും ഇടിവുണ്ടായി. സെൻസെക്സ് 731.91 പോയിന്റാണ് ഇടിഞ്ഞത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആഘാതത്തിലാണ് ലോക വിപണി. ആ​ഗോള വിപണിയിലെ പ്രതിസന്ധി ഏഷ്യൻ ഓഹരിവിപണികളിലും പ്രതിഫലിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img