
പ്രശസ്ത കർണാടക സംഗീത ഗായികയായ എം.എസ്.സുബുലക്ഷ്മിയുടെ ജീവിത കഥ സിനിമയാക്കാൻ പോകുന്നു എന്നും, ഈ സിനിമയിൽ എം.എസ്.സുബുലക്ഷ്മിയായി സായ് പല്ലവിയാണ് അഭിനയിക്കുന്നത് എന്നുമുള്ള വാർത്ത മുൻപ് നൽകിയിരുന്നു. തെലുങ്കിലെ പ്രശസ്ത സംവിധായകനായ ഗൗതം തിന്നനൂരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്തയും നൽകിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ സായ് പല്ലവി അഭിനയിക്കുന്നില്ല എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴിൽ 'ഏസ്', 'മദരാസി' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച കന്നഡ നടിയായ രുക്മണി വസന്ത് ആണത്രേ എം.എസ്.സുബുലക്ഷ്മിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. ഇത് സംബന്ധമായുള്ള കരാറിൽ താരം ഒപ്പിട്ടു എന്നുള്ള റിപ്പോർട്ടുമുണ്ട്. ഈ ചിത്രത്തിന് അനിരുദ്ധ് ആണത്രേ സംഗീതം നൽകുന്നത്. 'കാന്താരാ സാപ്റ്റർ-1' ചിത്രത്തിനടുത്തതായി 'ടോക്ക്സിക്' എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസാകാനിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Photo Courtesy - Google










